ആരും കാണാതെ പാട്ടുപാടി മിയക്കുട്ടി, ഇപ്പോൾ ഇന്റർനെറ്റിലെ പുതിയ സൂപ്പർസ്റ്റാർ

0
105

സമൂഹമാധ്യമങ്ങളിൽ ഒരു പുതിയ സൂപ്പർ താരം കൂടി വന്നിരിക്കുകയാണ്. മിയ എന്ന് പേരുള്ള ഒരു മൂന്നു വയസ്സുകാരി ആണ് ഇപ്പോൾ പുതിയ ഇൻറർനെറ്റ് സെൻസേഷൻ. ആരും കാണാതെ തന്റെ അമ്മയുടെ ഫോണിൽ പാട്ട് പാടി റെക്കോർഡ് ചെയ്തിരിക്കുകയാണ് മിയക്കുട്ടി. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ “വാതിൽക്കൽ വെള്ളരിപ്രാവ്” എന്ന ഗാനമാണ് മിയ ആലപിച്ചിരിക്കുന്നത്.

വളരെയധികം സ്വരശുദ്ധിയോട് കൂടിയാണ് മിയക്കുട്ടി ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇൻറർനെറ്റിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ ഗാനം ഇപ്പോൾ ആസ്വദിച്ചിരുന്നത്. പാട്ടുപാടുന്നതിന് ഇടയ്ക്ക് തന്നെ ആരൊക്കെയോ വിളിക്കുന്നത് കേൾക്കാം എങ്കിലും അതൊന്നും ശ്രദ്ധിക്കാതെ പാട്ട് പാടുന്നതിൽ മാത്രം മുഴുകിയിരിക്കുകയാണ് മിയ. ഇടയ്ക്ക് ആരെങ്കിലും വന്നാലോ എന്ന് പേടിച്ചു പാട്ടിന് വേഗത കൂടുന്നതും കൗതുകമുണർത്തുന്നു.

“മിയക്കുട്ടിക്ക്‌ ഫോൺ ഓപ്പൺ ചെയ്തു കൊടുക്കാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല” എന്നാൽ അടിക്കുറിപ്പോട് കൂടിയാണ് ഈ ഗാനം ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. പാട്ടിനെയും എന്നപോലെതന്നെ ഈ കൊച്ചു മിടുക്കിയെയും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ.

https://www.facebook.com/V4MediaOfficial/videos/3330305967030299/

LEAVE A REPLY

Please enter your comment!
Please enter your name here