പത്തു വർഷങ്ങൾക്ക് ശേഷം വിജയ് തമന്ന ജോഡി വീണ്ടും ഒന്നിക്കുന്നു

0
12303

വിജയ് നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ദളപതി 65. എ. ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇരുവരും ഒന്നിക്കുന്ന നാലാം ചിത്രം കൂടിയാണ്. ഇതിനു മുമ്പ് തുപ്പാക്കി, കത്തി, സർക്കാർ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ ആണ് ദളപതി 65 നിർമ്മിക്കുന്നത്.

ചിത്രത്തിൽ നായികാ വേഷത്തിൽ തമന്ന എത്തുമെന്ന അഭ്യൂഹം ആണ് ഇപ്പോൾ ശക്തമായി സിനിമ മേഖലയിൽ പരക്കുന്നത്. അങ്ങനെയെങ്കിൽ പത്തു വർഷങ്ങൾക്ക് ശേഷം ആയിരിക്കും വിജയ് – തമന്ന ജോഡി വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നത്. 2010-ൽ പുറത്തിറങ്ങിയ സുറ എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ചത്‌. ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു എങ്കിലും ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ ഏറെ പ്രശംസിക്കപ്പെട്ടവ ആയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

എസ്. എസ്. തമൻ ആണ് ചിത്രത്തിന് ഗാനങ്ങൾ ഒരുക്കുന്നത്. സന്തോഷ് ശിവൻ ക്യാമറ കൈകാര്യം ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. അടുത്ത വർഷം ആരംഭത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗം ആയിരിക്കില്ല എന്നും ഒരു പുതിയ തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നും മുരുഗദോസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here