“കൊടൂര വില്ലൻ താൻ, തുളി കൂട നല്ലത് കിടയാത്” – മാസ്റ്റർ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് വിജയ് സേതുപതി

0
2727

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി ആണ് ചിത്രത്തിൽ വില്ലൻ വേഷത്തെ അവതരിപ്പിക്കുന്നത്. ഇരു വിജയ്മാരും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ഇപ്പോൾ ചിത്രത്തിലെ തന്റെ വേഷത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് വിജയ് സേതുപതി. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

“മാസ്റ്റർ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ ആണ് ഞാൻ അവതരിപ്പിക്കുന്നത്, വളരെ ക്രൂരനായ ഒരു വില്ലനെ. ആദ്യം മുതൽ അവസാനം വരെ വില്ലത്തരം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ്. തൊലി പോലും നല്ലവൻ അല്ല.” – വിജയ് സേതുപതി അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ. നായകനായ വിജയ് ഒരു കോളജ് പ്രൊഫസറുടെ വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തെ കുറിച്ച് ഇതുവരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഒന്നും നടത്തിയിരുന്നില്ല. ആദ്യമായിട്ടാണ് താരം തന്നെ നേരിട്ട് തന്റെ കഥാപാത്രത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

ഡൽഹി, ചെന്നൈ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായിക വേഷത്തേ അവതരിപ്പിക്കുന്നത്. അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ ജെർമിയ, ഗൗരി കിഷൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഏപ്രിൽ 9ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പുതിയ റിലീസ് തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല എങ്കിലും ഈ വർഷം ദീപാവലിയ്ക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രം നേരിട്ട് തീയേറ്ററുകളിൽ മാത്രമായിരിക്കും റിലീസ് ചെയ്യുക എന്നും ഒ.ടി.ടി റിലീസിങ്ങിനെ കുറിച്ച് തങ്ങൾ ചിന്തിച്ചിട്ടില്ല എന്നും ചിത്രത്തിന്റെ നിർമ്മാതാക്കൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here