ജർമനിക്കും ഫ്രാൻസിനും ശേഷം ഇപ്പോൾ ശ്രീലങ്കയിലും മലേഷ്യയിലും; റിലീസ് ചെയ്യുന്നത് ബിഗിൽ, മെർസൽ, സർക്കാർ എന്നീ ചിത്രങ്ങൾ

0
430

തീയേറ്ററുകൾ മെല്ലെ തുറക്കുകയാണ്. എന്നാൽ കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ സിനിമകളൊന്നും പുറത്തിറക്കാൻ നിർമാതാക്കൾ ധൈര്യപ്പെടുന്നില്ല. അതുകൊണ്ട് തിയേറ്റർ വ്യവസായം വീണ്ടും ഉണർത്തി കൊണ്ടുവരുന്നതിനു വേണ്ടി വിജയ് ചിത്രങ്ങൾ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ശ്രീലങ്കയും. നേരത്തെ ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ബിഗിൽ റിലീസ് ചെയ്തിരുന്നു. ശ്രീലങ്കയിലും ബിഗിൽ തന്നെയാണ് റിലീസ് ചെയ്യാൻ ഇരിക്കുന്നത്. തമിഴ് സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന രാജ്യമാണ് ശ്രീലങ്ക. ശ്രീലങ്കയ്ക്ക് പുറമേ മലേഷ്യയിലും വിജയ് ചിത്രങ്ങൾ കൂട്ടത്തോടെ റീറിലീസ് ചെയ്തിരിക്കുകയാണ്. വിജയ് ചിത്രങ്ങളായ സർക്കാർ, ബിഗിൽ, മെർസൽ എന്നീ ചിത്രങ്ങളാണ് മലേഷ്യയിൽ റിലീസ് ചെയ്തിരിക്കുന്നത്.

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള തീയേറ്ററുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് നിലവിലുള്ളത്. വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് അവസ്ഥ പൂർവ്വസ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒട്ടു മിക്ക രാജ്യങ്ങളിലും ഇപ്പോഴും കൊറോണ വൈറസ് ഒരു വലിയ ഭീഷണിയായി തന്നെ തുടരുന്നു. ഏകദേശം നാലു മാസത്തിൽ കൂടുതലായി ഇന്ത്യയിലെ എല്ലാ തിയേറ്ററുകളും അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ കടുത്ത പ്രതിസന്ധിയിലാണ് സിനിമാ മേഖല. ദിവസക്കൂലിക്കും കോൺട്രാക്ട് അടിസ്ഥാനത്തിലും സിനിമയിൽ പ്രവർത്തിച്ചിരുന്നവർ ഇപ്പോൾ അക്ഷരാർത്ഥത്തിൽ തൊഴിൽരഹിതർ ആണ്. പല താരങ്ങളുടേയും സന്നദ്ധപ്രവർത്തകരുടെയും സംഭാവനകൾ ആദ്യഘട്ടങ്ങളിൽ ഇവർക്ക് ലഭിച്ചിരുന്നു.

തിയേറ്ററുകൾ തുറക്കാത്ത സാഹചര്യത്തിൽ ഒരുപാട് സിനിമകൾ ഓൺലൈൻ റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ് അധിക സിനിമകളും റിലീസ് ചെയ്യുന്നത്. എന്നാൽ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റർ തിയേറ്ററിൽ മാത്രമായിരിക്കും റിലീസ് ചെയ്യുന്നത് എന്ന നിർമാതാവ് വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിനു വേണ്ടി റെക്കോർഡ് തുകയാണ് ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവ മാസ്റ്റർ നിർമാതാവിന് ഓഫർ ചെയ്തത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here