ലോക്ക്ഡൗൺ വിജയ് ചെലവഴിച്ചത് വെബ് സീരീസുകൾക്കും പഴയ സിനിമകൾക്കും ഒപ്പം..റിപ്പോർട്ട്..

0
4389

ലോക്ക്ഡൗൺ തുടങ്ങിയ അന്നു മുതൽ വിജയ് തന്റെ പനയൂരിലെ വീട്ടിൽ തന്നെ ആയിരുന്നു അധിക സമയവും. ഇടയ്ക്ക് വിജയ് മക്കൾ ഇയക്കം ഓഫീസിൽ കുറച്ച് സമയം ചിലവഴിക്കും എന്നതൊഴിച്ചാൽ കൂടുതൽ സമയവും കുടുംബത്തിനൊപ്പം ആയിരുന്നു സൂപ്പർതാരം. ലോക്ക്ഡൗൺ ദിനങ്ങൾ ഏറ്റവും കൂടുതൽ ആളുകൾ ചിലവഴിച്ചത് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന വെബ് സീരീസുകൾ കണ്ടാണ്. വിജയ്‌യും ഇതിൽ നിന്നും വ്യത്യസ്തനല്ല.

ലോക്ക്ഡൗൺ കാലയളവിൽ ഏറ്റവുമധികം ആരാധകർ ഉണ്ടായിട്ടുള്ള വെബ് സീരീസ് ആണ് മണി ഹീസ്റ്റ്. സ്പാനിഷ് ഭാഷയിലുള്ള ഈ വെബ് സീരീസ് ഒരു പ്രൊഫസറും സംഘവും നടത്തുന്ന ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തിലാണ്. മണി ഹീസ്റ്റ് വിജയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നും എല്ലാ സീസണുകളും വിജയ് കണ്ടു തീർത്തു എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതോടൊപ്പം തന്നെ, തമിഴിലെ പ്രശസ്ത സംവിധായകനായ മണിരത്നത്തിന്റെ പഴയ സിനിമകളുമാണ് വിജയ് കൂടുതൽ കണ്ടത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

അടുത്തിടെ മണി ഹീസ്റ്റ് സംവിധായകൻ അലക്സ് റോഡ്രിഗോ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സീരീസിലെ പ്രൊഫസറുടെ വേഷം അവതരിപ്പിക്കാൻ അനുയോജ്യനായ തമിഴ് താരം വിജയ് ആണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതുകൂടാതെ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ ആദ്യം കേന്ദ്ര കഥാപാത്രങ്ങളായി നിശ്ചയിച്ചത് വിജയ്, മഹേഷ് ബാബു എന്നിവരെ ആണെന്നും മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here