മാസ്സ്, ആക്ഷൻ, ക്ലാസ് – ദളപതി വിജയ്‌യുടെ സിനിമയിലെ ഒരു സ്റ്റൈലിഷ് യാത്ര

0
1122

തന്റെ മുഖം കാണുന്നതിനു വേണ്ടി ആരെങ്കിലും ടിക്കറ്റ് എടുക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച അതേ ആളുകളുടെ മുന്നിൽ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി വളർന്നു നിൽക്കുകയാണ് ദളപതി വിജയ്. ഒരുപാട് പരാജയങ്ങളും വെല്ലുവിളികളും പരിഹാസങ്ങളും നേരിട്ടുകൊണ്ടാണ് ഇന്ന് ദളപതി വിജയ് ഇവിടെ എത്തി നിൽക്കുന്നത്. വിജയ്‌യുടെ സിനിമയിലെ ഈ യാത്ര, കോളിവുഡ് ഫാഷൻ സങ്കല്പങ്ങളുടെ കൂടി പരിണാമം വെളിവാക്കുന്നതാണ്. അതിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ് ഇവിടെ..

വിജയ് കഥാപാത്രങ്ങൾ ഒന്നും തന്നെ കൂളിംഗ് ഗ്ലാസ് ധരിക്കുന്നതിൽ ഒരു മടിയും കാണിക്കാത്തവർ തന്നെയാണ്. ഒരുകാലത്ത് തരംഗമായിരുന്ന ഓവൽ ഫ്രെയിമുകൾ ഇന്ന് എങ്ങനെ പഴഞ്ചൻ ആയെന്നും അതേകാലത്ത് വയസ്സന്മാർ ധരിച്ചിരുന്ന വലിയ ഫ്രെയിമുള്ള ഗ്ലാസുകൾ എങ്ങനെ ഇന്നത്തെ തരംഗമായി മാറിയെന്നും ഈ ചിത്രങ്ങൾ പറയും.

ജിത്തു ജില്ലാടിയുടെ കളറ് കണ്ണാടി..

കഥാപാത്രങ്ങൾക്കു വേണ്ടി അധികം ഗെറ്റപ്പ് ചെയ്ഞ്ച് നടത്താത്ത താരമാണ് വിജയ്. എങ്കിലും ഓരോ കഥാപാത്രങ്ങളെയും വേർതിരിച്ചറിയുന്നതിന് വേണ്ടി വിജയ്‌യുടെ ഹെയർ സ്റ്റൈൽ തന്നെ ധാരാളമാണ് – സിമ്പിൾ & എലഗന്റ്.

ഡെനിം ഷർട്ടുകൾ തരംഗമായിരുന്ന എൺപതുകളിൽ നിന്നുമുള്ള ഒരു ദൃശ്യം. നാളെയാ തീർപ്പ്‌ മുതൽ ഒരുപാട് സിനിമകളിൽ വിജയ് ഇതേ വേഷത്തിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡെനിം ഷർട്ടുകളുടെ തരംഗം ഫ്രണ്ട്സ് സിനിമയിൽ തുടരുന്നതും നമുക്ക് കാണാം.. എന്നാൽ ഈ സമയമാകുമ്പോഴേക്കും പ്ലെയിൻ കളറുകൾ ആയിരുന്നു യുവാക്കൾക്കിടയിൽ തരംഗം.

അതിന് മറ്റൊരു ഉദാഹരണമാണ് ഫ്രണ്ട്സ് സിനിമയിൽ തന്നെ സൂര്യയും വിജയ്‌യും ധരിച്ചിരിക്കുന്ന ഈ പ്ലെയിൻ ഫോർമൽ ഷർട്ടുകൾ..

ഇടയ്ക്കെപ്പോഴോ ബൂട്ട് കട്ട് പാന്റുകൾ തരംഗമായിരുന്നു.. പിന്നീട് ലൂസ് ഫിറ്റ് വേഷങ്ങളിലെക്ക്‌ ഫാഷൻ ലോകം മാറി..

ക്ലീൻ ഷേവ് ചെയ്ത് കട്ടിമീശ വെച്ച് നടന്നിരുന്ന തൊണ്ണൂറുകളിലെ യുവാക്കളെയും മീശയും പൊടിക്ക്‌ താടിയും ഇറക്കി നടന്നിരുന്ന പുതിയ നൂറ്റാണ്ടിലെ ക്ഷുഭിത യൗവനങ്ങളെയും വിജയ് സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്.

ലൂസ് സ്ട്രൈപ്ഡ് ഷർട്ടുകൾ തരംഗം ആയിരുന്ന സമയത്ത് ഇറങ്ങിയ ചിത്രമാണ് ഇത്. അല്ലെങ്കിലും ട്രെൻഡ് ഫോളോ ചെയ്യുന്ന കാര്യത്തിൽ കോളിവുഡിൽ മറ്റാരെക്കാളും മുൻപിൽ തല തന്നെയാണ് എന്ന് നമുക്കെല്ലാം അറിയാമല്ലോ..

ട്രെൻഡ് കാ ബാപ്പ്‌ എന്ന് പറയാവുന്ന ഒരു ട്രെൻഡ് ആയിരുന്നു ഷർട്ടിന്മേൽ ഷർട്ട് ഇട്ടു കൊണ്ട് വിജയ് തമിഴിലേക്ക് കൊണ്ടുവന്നത്. ഇപ്പോഴും ഒരുപാട് ആരാധകർ ഉള്ളതും വിമർശകർ ഉള്ളതുമായ വിജയ് ഐഡന്റിറ്റിയുടെ തന്നെ ഭാഗമായി മാറിയ ഡ്രസ്സിംഗ്..

വിജയ്‌യുടെ സിഗ്നേച്ചർ ലുക്ക് (കാലാനുസൃതമായ മാറ്റങ്ങളോടെ)..

ലുക്കിൽ മാത്രമല്ല, ഫിറ്റ്നസ് നിലനിർത്തുന്ന കാര്യത്തിലും തമിഴിലെ മറ്റ് മുൻനിര താരങ്ങളെക്കാളും ഒട്ടും പുറകിലല്ല ദളപതി..

കൂൾ, സ്പോർട്ടി, ട്രെൻഡി – ഇവിടെ എല്ലാം ഒക്കെയാണ്!

 

 

LEAVE A REPLY

Please enter your comment!
Please enter your name here