“എന്നെങ്കിലും ഇവന്റെ ആഗ്രഹം നടക്കും എന്ന് കരുതുന്നു” – വിജയ്‌യോട് അഭ്യർഥനയുമായി രാഘവ ലോറൻസ്

0
4643

തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളാണ് രാഘവ ലോറൻസ്. കാഞ്ചന സീരീസ് സിനിമകളിലൂടെ ആണ് ലോറൻസ് ഏവർക്കും പ്രിയങ്കരനാകുന്നത്. മികച്ച ഒരു സംവിധായകനും ഡാൻസും കൂടിയാണ് ഇദ്ദേഹം. ഒരുപാട് ജീവകാരുണ്യ പ്രവർത്തികളിലും ഇദ്ദേഹം മുൻപന്തിയിൽ തന്നെയാണ്. ഏതൊരു പ്രതിസന്ധി വരുമ്പോഴും അകമഴിഞ്ഞ സഹായിക്കുന്ന തെന്നിന്ത്യയിലെ അപൂർവ്വം വ്യക്തികളിൽ ഒരാൾ കൂടിയാണ് രാഘവ ലോറൻസ്. ഒരുപാട് അനാഥരെയും ഭിന്നശേഷിക്കാരായ കുട്ടികളെയും എടുത്തു വളർത്തുന്ന ഒരു ചാരിറ്റി ഹോം കൂടി രാഘവ ലോറൻസ് സ്വന്തമായിട്ടുണ്ട്. ഒരുപാട് കഴിവുള്ള കുട്ടികളാണ് ഇവിടെ വളരുന്നത്. അത്തരത്തിൽ ഒരു കുട്ടിയുടെ പ്രതിഭയാണ് കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.

കൈകളും കാലുകളും തളർന്ന ടാൻസൻ എന്ന കുട്ടിയുടെ പ്രതിഭയാണ് ഏവരെയും അമ്പരപ്പിച്ചത്. മാസ്റ്റർ സിനിമയിലെ വാതി കമിങ് എന്ന ഗാനത്തിന്റെ ബീറ്റ് ആണ് വാദ്യോപകരണങ്ങളുടെ സഹായത്തോടെ ടാൻസൻ വായിച്ചു കേൾപ്പിച്ചത്. അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം. ഉടൻ തന്നെ അനിരുദ്ധ് രവിചന്ദർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇത് പങ്കുവെക്കുകയും. ഇപ്പോൾ ദളപതി വിജയ്ക്കും അനിരുദ്ധിനും ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുയാണ് രാഘവ ലോറൻസ്.

“സുഹൃത്ത് വിജയ്‌യോടും അനിരുദ്ധനോടും എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്. എന്റെ ഗ്രൂപ്പിലെ ഭിന്നശേഷിക്കാരനായ ഒരു ബാലനാണ് ടാൻസൻ. കാഞ്ചന എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. മാസ്റ്റർ എന്ന സിനിമയിലെ ഒരു ഗാനം ഇവൻ വായിച്ചു കേൾപ്പിക്കുന്നു. മൂന്നു ദിവസത്തെ കഠിന പ്രയത്നത്തിലാണ് ഇവൻ അത് സാധിച്ചെടുത്തത്. എന്നാൽ ഇവന്‌ ഇപ്പോൾ ഒരു ആഗ്രഹം കൂടി ഉണ്ട്, വിജയ് സാറിന്‌ മുൻപിലും അനിരുദ്ദിനു മുൻപിലും ലൈവ് ആയി ഇത് ഗാനം ഒന്ന് വായിച്ചു കേൾപ്പിക്കണം. ഇവന്റെ ആഗ്രഹം ഉടൻതന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” – രാഘവ ലോറൻസ് ട്വിറ്ററിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here