“ആദ്യമായി കാണുന്നത് മാസ്റ്റർ പൂജയ്ക്ക്, പിന്നീട് എന്റെ നാലു മണി സുഹൃത്ത്” – മാളവിക മോഹനൻ

0
7076

ജൂൺ 22 വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് ആശംസകളുടെ പ്രവാഹം തന്നെയാണ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ വിജയ്‌യേ തേടിയെത്തിയത്. വളരെ കൗതുകം നിറഞ്ഞ ഒരു പിറന്നാൾ ആശംസയാണ് മാസ്റ്റർ നായിക മാളവിക മോഹനൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ കാലത്തെ പരിചയം മാത്രം ഉള്ള, എന്നാൽ വൈകാരികമായി ഏറെ അടുത്ത ഒരു സുഹൃത്താണ് തനിക്ക് ഇന്ന് ദളപതി എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വാക്കുകൾ. മാസ്റ്റർ സിനിമയുടെ പൂജാ വേളയിൽ ആണ് തങ്ങൾ ആദ്യമായി കാണുന്നത് എങ്കിലും ഇപ്പോൾ ഏതു സമയത്തും തനിക്ക് സമീപിക്കാവുന്ന ഒരു നല്ല സുഹൃത്തായി വിജയ് മാറിയെന്നും മാളവിക ട്വിറ്ററിൽ കുറിച്ചു.

“മാസ്റ്റർ പൂജ – ഇന്നേ ദിവസം ആയിരുന്നു ഞാൻ ആദ്യമായി വിജയ് സാറിനെ കാണുന്നത്. ഒരേസമയം പേടിയും ആകാംഷയും എന്നിൽ നിറഞ്ഞിരുന്നു. എന്നാൽ അന്ന് ഞങ്ങൾക്ക് സംസാരിക്കുവാൻ അധികം അവസരം കിട്ടിയില്ല. അന്ന് എനിക്ക് അറിയില്ലായിരുന്നു ആറ് മാസങ്ങൾക്ക് ശേഷം എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളായ്‌ വിജയ് സാർ മാറുമെന്ന്.. സ്നേഹവും കരുതലും ഇത്രത്തോളം ഉള്ള ഒരു വ്യക്തി.. ഏതു കാര്യവും അങ്ങേയറ്റം രസകരമായി ചെയ്യാൻ ശീലിച്ച വ്യക്തി.. ചുറ്റും പ്രവർത്തിക്കുന്ന എല്ലാവരിലേക്കും അദ്ദേഹത്തിന്റെ എനർജി എത്തിക്കുവാനും ശ്രദ്ധിക്കും.. ‘തൈർ സാദം’ ജീവനായി കാണുന്ന വ്യക്തി.. കൃത്യം നാലുമണിക്ക് ഉണരുന്ന എന്റെ സുഹൃത്ത്, നേരത്തെ കിടക്കുകയും ചെയ്യും.. ” – ഇങ്ങനെ നീളുന്നു മാളവികയുടെ ട്വീറ്റ്..

ഏപ്രിൽ 9-നായിരുന്നു മാസ്റ്റർ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. പുതുക്കിയ റിലീസ് തീയതി അറിയിച്ചില്ലെങ്കിലും ഈ വർഷം ദീപാവലിയ്ക്ക് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ മാസങ്ങളായി സൂപ്പർ ഹിറ്റ് ചാർട്ടിൽ തുടരുകയാണ്. വിജയ് ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലെത്തുന്ന ചിത്രം സേവിയർ ബ്രിട്ടോ ആണ് നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here