130 കോടിയുടെ ഡീൽ!! ഒപ്പിടാൻ തയ്യാറായി വിജയ്‌യും മുരുകദോസും

0
25541

വിജയ് നായകനാകുന്ന ദളപതി 65 സംവിധാനം ചെയ്യുന്നത് എ. ആർ. മുരുഗദോസ് ആണ്. തുപ്പാക്കി, കത്തി, സർക്കാർ എന്നീ സിനിമകൾക്ക് ശേഷം വിജയ് – മുരുഗദോസ് കൂട്ടുകെട്ട് നാലാമതായി ഒന്നിക്കുന്ന ചിത്രമാണ് ദളപതി 65. സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഇതുവരെ ചിത്രത്തിന്റെതായി പുറത്തുവന്ന വിവരങ്ങൾ എല്ലാം അനൗദ്യോഗികം ആയിരുന്നു. ഇപ്പോൾ ഔദ്യോഗികമായി ചിത്രം പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കളും. അതിന്റെ ഭാഗമായി സംവിധായകനും ചിത്രത്തിലെ നായകനുമായി 130 കോടിയുടെ കരാറിൽ ഒപ്പു വയ്ക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ.

130 കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നത്. ഇതിൽ 70 കോടിയോളം വിജയ്‌യുടെ ശമ്പളം മാത്രമാണ്. പത്ത് കോടി ആണ് സംവിധായകൻ മുരുഗദോസ് വാങ്ങുന്ന ശമ്പളം. കോവിഡ് 19 സാഹചര്യത്തിലാണ് വിജയ് തന്റെ ശമ്പളം 30% വെട്ടിക്കുറച്ചത്. 100 കോടി രൂപ ആയിരുന്നു വിജയ് ദളപതി 65ന് ശമ്പളമായി വാങ്ങുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന വാർത്തകൾ.

ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് എസ്. തമൻ ആണ്. അടുത്തിടെ പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രം “അങ്ങ് വൈകുണ്ഠപുരത്തിലെ” ഗാനങ്ങൾ ഒരുക്കിയത് തമൻ ആയിരുന്നു. മറ്റ് അണിയറക്കാരുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

https://twitter.com/LMKMovieManiac/status/1295684281277149184

 

LEAVE A REPLY

Please enter your comment!
Please enter your name here