പ്രധാനമന്ത്രിയെ നാലാം സ്ഥാനത്തേക്ക് തള്ളി ട്വിറ്ററിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് വിജയ്..

0
3989

സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന സിനിമാ താരമാണ് ദളപതി വിജയ്. സമൂഹമാധ്യമങ്ങളിൽ ഒട്ടും സജീവമല്ലെങ്കിലും ഇടയ്ക്ക് എപ്പോഴെങ്കിലും മാത്രം വരുന്ന പോസ്റ്റുകൾക്ക് റെക്കോർഡ് ലൈക്കുകളും റീട്വീറ്റുകളും ആണ് ലഭിക്കാറുള്ളത്. നിലവിൽ ട്വിറ്ററിൽ ഏറ്റവുമധികം റീട്വീറ്റ് നേടിയ റെക്കോർഡ് വിജയ്‌യുടെ പേരിലാണ്. നെയ്‌വേലി നിന്നും ആരാധകർക്കൊപ്പം എടുത്ത് വിജയ് പോസ്റ്റ് ചിത്രത്തിനാണ് ഈ റെക്കോർഡ് നേട്ടം. 136K റീട്വീറ്റുകൾ നേടിയ ചിത്രം 344 K ലൈക്സ് ആണ് ഇതിനകം കരസ്ഥമാക്കിയത്

രണ്ടാം സ്ഥാനത്ത് ഉള്ളത് ബോളിവുഡ് താരം ഷാറൂഖ് ഖാൻ സൈൻ മാലിക്കിനൊപ്പം ഉള്ള ചിത്രം ആണ്. 135K റീട്വീറ്റ് ആണ് ഷാറൂഖാന്റെ ട്വീറ്റിന് ഉള്ളത്. മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒരു ട്വീറ്റ് ആയിരുന്നു. ഒരു വർഷത്തിനു മുൻപ് രണ്ടാമതായി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാർ ആദ്യം ചെയ്ത ട്വീറ്റ് ആണ് ഇത്. അതുകൊണ്ടുതന്നെ ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ട്വീറ്റ് കൂടിയാണ് ഇത്. ഈ ട്വീറ്റിനെ ആണ് ഇപ്പോൾ വിജയ്‌യുടെ മറ്റൊരു ട്വിറ്റർ പോസ്റ്റ് മറികടന്നിരിക്കുന്നത്

കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്റെ വീട്ടുമുറ്റത്ത് ചെടി നട്ടു കൊണ്ട് വിജയ് പോസ്റ്റ് ചെയ്ത നാല് ചിത്രങ്ങളാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ട്വിറ്റർ റെക്കോർഡ് വെച്ചിരിക്കുന്നത്. 128.4 K റീട്വീറ്റ് ആണ് പ്രധാനമന്ത്രിയുടെ പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഈ റെക്കോർഡ് ആണ് ഇപ്പൊൾ വിജയ് മറികടന്നിരിക്കുന്നത്. നിലവിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനത്തും വിജയ് തന്നെയാണ്.

കേവലം 8,000 റീട്വീറ്റുകളുടെ വ്യത്യാസം മാത്രമാണ് വിജയ്‌യുടെ രണ്ട് ട്വീറ്റുകളും ഉള്ളത്. 2.6 മില്യൺ ഫോളോവേഴ്സ് ആണ് വിജയ്ക്ക് ട്വിറ്ററിൽ ഉള്ളത്. അതേസമയം 61 മില്യൺ ഫോളോവേഴ്സ് ഉള്ള ട്വിറ്റർ അക്കൗണ്ട് ആണ് പ്രധാനമന്ത്രിയുടെത്. “കിംഗ് ഓഫ് സോഷ്യൽ മീഡിയ” എന്നറിയപ്പെടുന്ന താരമാണ് വിജയ്. എന്തുകൊണ്ടും തനിക്ക് ആ വിശേഷണം ചേരുന്നതാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് താരം.

 

LEAVE A REPLY

Please enter your comment!
Please enter your name here