പ്രതിഫലം 30% വെട്ടിക്കുറച്ച് വിജയ്; എന്നിട്ടും സൺ പിക്ചേഴ്സ് ചിത്രത്തിന് റെക്കോർഡ് തുക പ്രതിഫലം

0
7371

ദളപതി വിജയ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 65. എ. ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം തുപ്പാക്കി, കത്തി, സർക്കാർ എന്നീ സിനിമകൾക്ക് ശേഷം വിജയ് – മുരുഗദോസ് കൂട്ടുകെട്ട് ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴിലെ മുൻനിര സിനിമ നിർമാതാക്കളായ സൺ പിക്ചേഴ്സ് പ്രൊഡക്ഷൻസ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്.

ചിത്രത്തെ സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ എല്ലാം സ്ഥിരീകരിക്കപ്പെട്ടവ ആയിരുന്നു എങ്കിലും അവയെല്ലാം അനൗദ്യോഗികം ആയിരുന്നു. ഇപ്പോൾ ഒഫീഷ്യലായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് സൺ പിക്ചേഴ്സ് അണിയറക്കാർ. അതിന്റെ ഭാഗമായി മുരുകദോസും വിജയ്‌യും 130 കോടി രൂപയുടെ എഗ്രിമെന്റ്‌ ഉണ്ടാക്കാൻ ഒരുങ്ങുകയാണ്.

130 കോടിയുടെ വലിയ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിൽ 70 കോടിയോളം രൂപ വിജയ്‌യുടെ പ്രതിഫലം മാത്രമാണ്. പത്ത് കോടി രൂപ ആണ് മുരുഗദോസിന് നൽകുന്ന പ്രതിഫലം. കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിജയ് തന്റെ പ്രതിഫലം 30% വെട്ടിക്കുറച്ചത്. 100 കോടി രൂപ ആയിരുന്നു വിജയ് മുരുകദോസ് ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ.

സാധാരണ മുരുഗദോസ് സിനിമകളിൽ പ്രവർത്തിക്കുന്ന സ്ഥിരം അണിയറക്കാർ ആയിരിക്കില്ല ഈ ചിത്രത്തിന്റെ ഭാഗമാകുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് തെലുങ്കിലെ പ്രശസ്ത സംഗീത സംവിധായകൻ എസ്. തമൻ ആണ്. ഭാരതിരാജ സിനിമകൾക്ക് തിരക്കഥ ഒരുക്കുന്ന ആർ. സെൽവരാജ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here