ഒടുവിൽ ആ അഭ്യൂഹത്തിന് വിരാമമായി, ദളപതി 65 സംവിധായകനെ പ്രഖ്യാപിച്ചു

0
41878

ഏറ്റവും തിരക്കുള്ള തമിഴ് നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റർ അടുത്തമാസം 9ന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ്. ലോകേഷ് കനകരാജ് ആണ് ചിത്രം ഒരുക്കുന്നത്. ഇതിന് ശേഷം വരാനിരിക്കുന്ന ദളപതി 65 എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്ന ചർച്ചയിലായിരുന്നു ഇതുവരെ സിനിമാ പ്രേക്ഷകരും ആരാധകരും ഒരുപോലെ. ഇരുതി സുട്റ് എന്ന തമിഴ് സിനിമയുടെ സംവിധായക സുധ കോങ്കര ആയിരിക്കും ദളപതി 65 സംവിധാനം ചെയ്യുന്നത് എന്നായിരുന്നു ഇതുവരെ ഉയർന്നു കേട്ടിരുന്ന അഭ്യൂഹം. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. ദളപതി 65 എന്ന ചിത്രം എ ആർ മുരുഗദോസ് ആയിരിക്കും സംവിധാനം ചെയ്യുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

തുപ്പാക്കി, കത്തി, സർക്കാർ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ഇരുവരും നാലാമതായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണ്. വരുന്ന ഓഗസ്റ്റ് മാസത്തിന് ശേഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക. മാസ്റ്റർ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം വിജയ് ഒരു ചെറിയ അവധിയിൽ പ്രവേശിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഫിലിം ട്രാക്കർ കൗശിക് ആണ് ദളപതി 65 സംബന്ധിച്ച വിവരം ട്വിറ്റർ വഴി പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ സൺ പിക്ചേഴ്സിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക വിവരം ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. ബിഗിൽ ഓഡിയോ ലോഞ്ച് സമയത്ത് വിജയ് – എ. ആർ. മുരുഗദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കും എന്ന സൂചന ഛായാഗ്രാഹകൻ സന്തോഷ് ശിവൻ തന്നിരുന്നു. മൂവരും ഒന്നിച്ച തുപ്പാക്കി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരിക്കും ഇത് എന്നാണ് സന്തോഷ് അന്ന് ശിവൻ പറഞ്ഞത്.

വിജയ് – മുരുഗദോസ് കൂട്ടുകെട്ട് അവസാനമായി ഒന്നിച്ച സർക്കാർ ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം ആയിരുന്നു എങ്കിലും ആരാധകരെയും പ്രേക്ഷകരെയും പൂർണമായി തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നില്ല. സ്ഥിരം വിജയ് ശൈലിയിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ലാത്ത ചിത്രമായിരുന്നു സർക്കാർ എന്നത് ആണ് ഇതിന്റെ കാരണം. അതുകൊണ്ടുതന്നെ നിരൂപകരുടെ വിമർശനവും ചിത്രം നേരിട്ടു. മുരുഗദോസ് അവസാനമായി സംവിധാനം ചെയ്ത ദർബാർ ബോക്സ് ഓഫീസിൽ വിജയം ആയിരുന്നു എങ്കിലും നിർമാതാക്കൾക്ക് സാമ്പത്തികമായ നഷ്ടമുണ്ടായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മുരുകദാസ് വീണ്ടും ഒരു വിജയ് ചിത്രമായി വരുമ്പോൾ പ്രതീക്ഷകൾക്ക് ഒപ്പംതന്നെ ആശങ്കകളും ഉണ്ട്. ഇതിനെ തരണം ചെയ്യുന്ന രീതിയിലുള്ള തിരക്കഥയും അവതരണവും ആയിരിക്കും ദളപതി 65 എന്ന ചിത്രത്തിന് എന്ന് കരുതാം.

https://twitter.com/LMKMovieManiac/status/1240492367666270208?s=19

LEAVE A REPLY

Please enter your comment!
Please enter your name here