വിജയ്‌യുടെ ഡാൻസ് സീക്രട്ട് വെളിപ്പെടുത്തി നടൻ ശ്രീമാൻ

0
3551

തമിഴ് സിനിമയിലെ ജനകീയ താരങ്ങളിലൊരാളാണ് നടൻ ശ്രീമാൻ. ഭൈരവ എന്ന ചിത്രത്തിലാണ് അവസാനമായി ശ്രീമാൻ വിജയ്‌യുമായി ഒന്നിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ ചിത്രത്തിലും ശ്രീമാൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ വിജയ്ക്കൊപ്പം നൃത്ത ചുവടുകളിലും ശ്രീമാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. വിജയ്‌യുടെ ഡാൻസ് സ്റ്റെപ്പ് സീക്രട്ട് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ശ്രീമാൻ. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീമാൻ ഇക്കാര്യം പറഞ്ഞത്.

“തമിഴ് സിനിമയിലെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാൾ കൂടിയാണ് വിജയ്. വളരെ പെട്ടെന്ന് തന്നെ വിജയ് ഡാൻസ് സ്റ്റെപ്പുകൾ മനസ്സിലാക്കി എടുക്കും. റിഹേഴ്സൽ വളരെക്കുറച്ച് മതി അദ്ദേഹത്തിന്. സ്റ്റെപ്പുകൾ എല്ലാം തന്നെ മനസ്സിൽ രേഖപ്പെടുത്തി വയ്ക്കും. അതുകൊണ്ടുതന്നെ സംവിധായകൻ ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ വളരെ അനായാസമായി വിജയ് ഡാൻസ് സ്റ്റെപ്പുകൾ അവതരിപ്പിക്കും’ – ഇതാണ് അഭിമുഖത്തിൽ ശ്രീമാൻ വെളിപ്പെടുത്തിയ വിജയ്‌യുടെ ഡാൻസ് സീക്രട്ട്.

ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്റർ ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ വേഷത്തിലെത്തുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത്. അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ശാന്തനു ഭാഗ്യരാജ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ വരുന്ന ദീപാവലിക്ക് റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here