“മാസ്റ്റർ യഥാർത്ഥ സംഭവങ്ങളെ അധികരിച്ച്”- സംഭാഷണ രചയിതാവ് പൊൻ പാർത്ഥിപൻ പ്രതികരിക്കുന്നു

0
3342

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 9ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിലീസ് നീട്ടുകയായിരുന്നു. പൊൻ പാർത്ഥിപൻ ആണ് ചിത്രത്തിനുവേണ്ടി സംഭാഷണങ്ങൾ രചിക്കുന്നത്. ചിത്രത്തിന്റെ കഥയെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഇപ്പോൾ പൊൻ പാർത്ഥിപൻ.

യഥാർത്ഥ കഥയെ അധികരിച്ചാണ് മാസ്റ്റർ തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നാണ് പാർത്ഥിപൻ പറയുന്നത്. നടന്ന സംഭവങ്ങളെ ആണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൊൻ പാർത്ഥിപൻ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. യഥാർത്ഥ കഥയെ ആധാരമാക്കി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് എങ്കിലും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം സാങ്കൽപ്പികം ആയിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തെ സംബന്ധിച്ചോ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയില്ല.

മാനഗരം, കൈതി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ഒറ്റ രാത്രി കൊണ്ട് നടക്കുന്ന സംഭവ വികാസങ്ങളെ ആണ് ഇരു ചിത്രങ്ങളിലും പറയുന്നത്. എന്നാൽ ഭൂതകാലത്താൽ വേട്ടയാടപ്പെടുന്ന മദ്യപാനി ആയ ഒരു പ്രൊഫസറുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കൾ വഴി പിരിയുന്നതും പിന്നീട് അവർ തമ്മിൽ ഉടലെടുക്കുന്ന ശത്രുതയും ആണ് കഥയുടെ ഇതിവൃത്തം ആകുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here