ബോക്സ് ഓഫീസിൽ മാത്രമല്ല മിനി സ്ക്രീനിലും ദളപതിക്ക് എതിരാളികൾ ഇല്ല

0
1810

നാട്ടിലെ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് വിജയ്. വാങ്ങുന്ന പ്രതിഫലത്തിലും, തിയേറ്ററിൽ നിന്നും നേടുന്ന ആദ്യ ദിന കളക്ഷനിലും ഫൈനൽ കളക്ഷനിലും വിജയ് തീർക്കുന്ന റെക്കോർഡുകൾ മറികടക്കാൻ മറ്റൊരു താരം നന്നായി പരിശ്രമിക്കേണ്ടി വരും. ഇപ്പോൾ മിനി സ്ക്രീനിലും തനിക്ക് ഒരു എതിരാളി ഇല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം. 2019-20 വർഷങ്ങളിൽ ആദ്യമായി ടിവിയിൽ സംപ്രേഷണം ചെയ്തപ്പോൾ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ ചിത്രമായി സർക്കാർ മാറി. 18400000 ആണ് സർക്കാർ നേടിയ ഇംപ്രഷൻ. തൊട്ടുപിന്നാലെ തല അജിത്ത് നായകനായ വിശ്വാസം ആണ്. പിച്ചക്കാരൻ ആണ് മൂന്നാം സ്ഥാനം നേടിയത്. നാലാം സ്ഥാനത്ത് ശിവകാർത്തികേയൻ നായകനായ സീമരാജയും അഞ്ചാം സ്ഥാനത്ത് വീണ്ടും വിജയ് ചിത്രം ബിഗിലും ആണ് ഉള്ളത്. ആദ്യ അഞ്ച് സിനിമകളിൽ രണ്ടെണ്ണം സ്വന്തമാക്കിയത് ദളപതി വിജയ് മാത്രമാണ്.

2019 റിപ്പബ്ലിക് ദിനത്തിലാണ് ആദ്യമായി സർക്കാർ ടിവിയിൽ സംപ്രേഷണം ചെയ്തത്. ഇതേദിവസം തമിഴിൽ എന്ന് മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആളുകൾ കണ്ട സിനിമ എന്ന ബഹുമതി സർക്കാരിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഹിന്ദി സിനിമകൾ റെയ്സ് 3, എ. സി. പി. ശിവ എന്നിവയാണ്. അല്ലു അർജുൻ ചിത്രം സരൈനോടു ആണ് നാലാം സ്ഥാനത്ത്. ബാഗ് മിൽക്കാ ബാഗ് ആണ് അഞ്ചാം സ്ഥാനത്ത്. താരതമ്യേന ചെറിയ ഫിലിം ഇൻഡസ്ട്രി ആയ തമിഴ്, ബോളിവുഡ് സിനിമകളെ പോലും മറികടക്കണമെങ്കിൽ അതിലെ നായകൻ ദളപതി വിജയ് ആകണമെന്ന കീഴ്‌വഴക്കം ഇത്തവണയും തെറ്റിച്ചില്ല.

പൊങ്കലിനോട് അനുബന്ധിച്ചാണ് ബിഗിൾ ആദ്യമായി സൺ ടിവി സംപ്രേഷണം ചെയ്തത്. 16473000 ആണ് ബിഗിലിന് ലഭിച്ച ഇംപ്രഷൻ. 2019 ദീപാവലിക്ക് ആണ് ബിഗിൽ തിയേറ്ററുകളിലെത്തിയത്. ആറ്റ്ലി ആണ് ചിത്രം സംവിധാനം ചെയ്തത്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്റർ വർഷം ഏപ്രിൽ 9ന് റിലീസ് ചെയ്യും. തമിഴ് പുതുവത്സര ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://twitter.com/BARCIndia/status/1221335495311003648?s=19

 

LEAVE A REPLY

Please enter your comment!
Please enter your name here