“അനിത ഇന്നും അഭിമാനം”, ബിഗിൽ നൊസ്റ്റാൾജിയയിൽ താരം..

0
1279

തുടർച്ചയായി വിജയ്‌ ചിത്രങ്ങൾ പ്രദർശിപ്പിച്ചു വരുന്ന സൺ ടിവി കഴിഞ്ഞവാരം പ്രദർശിപ്പിച്ചത് സൂപ്പർഹിറ്റ് ചിത്രം ബിഗിൽ ആയിരുന്നു. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം 2019 ദീപാവലിയോടനുബന്ധിച്ച് ആണ് റിലീസ് ചെയ്തത്. വിജയ് ഒരു ഫുട്ബോൾ കോച്ചിന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ചത് റെബ മോണിക്ക ജോൺ ആയിരുന്നു. ആസിഡ് അറ്റാക്ക് സർവൈവർ ആയ ഒരു കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്.

ബിഗിൽ സൺ ടിവിയിൽ കണ്ടപ്പോൾ താൻ വീണ്ടും നൊസ്റ്റാൾജിക് ആയെന്നും അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് താൻ ഇന്നും അഭിമാനത്തോടെ ഓർക്കുന്ന കാര്യങ്ങളിൽ ഒന്നാണ് എന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വിഷ്ണു വിശാൽ നായകനാകുന്ന എഫ്ഐആർ ചിത്രമാണ് രേബ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് ഇവർ. മഞ്ജിമ മോഹൻ, റൈസ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here