‘സെപ്റ്റിക് ടാങ്കിൽ വീഴുന്ന ഒരു അധ്യാപകന്റെ ആത്മസംഘർഷം പറയുന്ന കഥ’- സച്ചി പൃഥ്വിരാജിനോട് പറയാനിരുന്ന അടുത്ത തിരക്കഥ

0
424

മലയാള സിനിമയ്ക്ക് ഒരു കാലത്തും നികത്താനാവാത്ത നഷ്ടമാണ് സച്ചിയുടെ മരണത്തോടെ സംഭവിച്ചിരിക്കുന്നത്. താരങ്ങൾക്ക് പ്രാധാന്യം നൽകാതെ തിരക്കഥയെ താരമാക്കിക്കൊണ്ട് സിനിമകൾ ചെയ്തിരുന്ന സംവിധായകനായിരുന്നു സച്ചി. മനുഷ്യർ തമ്മിലുള്ള മാനസിക സംഘർഷങ്ങളെയും വൈകാരിക സംഘടനങ്ങളെയും അതിവിദഗ്ധമായി സച്ചി തന്നെ തിരക്കഥകളിലൂടെ അവതരിപ്പിക്കാറുണ്ടായിരുന്നു. അത്തരത്തിൽ പൃഥ്വിരാജിനെ നായകനാക്കി സച്ചി അടുത്തതായി ചെയ്യാനിരുന്ന സിനിമയായിരുന്നു ‘വിലായത്ത് ബുദ്ധ’. ജി. ആർ. ഇന്ദുഗോപൻ എന്ന കഥാകാരന്റെ ഇതേ പേരിലുള്ള ഒരു ചെറിയ നോവലിനെ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു നോവലൈറ്റ് ആയിരുന്നു ഇത്.

ഒരു അധ്യാപകൻ ഒരു വേശ്യയുടെ വീടിനു മുന്നിലുള്ള സെപ്റ്റിക് ടാങ്കിൽ വീഴുന്നുണ്ടായിരുന്നു കഥയുടെ ഇതിവൃത്തം. തുടർന്ന് അയാൾക്ക് അത് സമൂഹത്തിൽ വലിയ മാനക്കേട് സൃഷ്ടിക്കും. അത് മറികടക്കുന്നതിനുവേണ്ടി അയാളുടെ മരണശേഷം മൃതദേഹം ചന്ദനത്തടിയിൽ കത്തിക്കുവാൻ അയാൾ തന്നെ തീരുമാനിക്കും. അതിനുവേണ്ടി അയാൾ തിരഞ്ഞെടുത്തത് വിലായത് ബുദ്ധ എന്ന ഒരു തരം മരത്തിന്റെ ചെടിയാണ്. ബുദ്ധപ്രതിമകൾ നിർമ്മിക്കുന്നതിനു വേണ്ടി വ്യാപകമായി ഉപയോഗിക്കുന്ന ഒരു തരം മരമാണിത്. ഈ മരത്തെ ചൊല്ലി അധ്യാപകനും ആ വേശ്യയുടെ മകളുടെ കാമുകനും തമ്മിൽ നടക്കുന്ന ആത്മസംഘർഷങ്ങളിലൂടെ ആണ് നോവൽ സഞ്ചരിക്കുന്നത്.

രണ്ടുപേർ തമ്മിലുള്ള കോൺഫ്ലിക്റ്റ് പറയുന്ന കഥകൾ സച്ചിക്ക് ഏറെ പ്രിയങ്കരമായിരുന്നു എന്ന് കരുതാം. ഒരുപക്ഷേ അയ്യപ്പനും കോശിയും എന്ന ചിത്രത്തെകാളും ഉയരത്തിൽ നിൽക്കേണ്ട സിനിമ ആകുമായിരുന്നു ഇത്. സച്ചിക്ക്‌ പകരക്കാരനാവാൻ മറ്റാർക്കും സാധിക്കില്ല എങ്കിലും ഈ സിനിമ വെള്ളിത്തിരയിൽ എത്തിക്കുന്നതിന് വേണ്ടി പൃഥ്വിരാജ് തന്നെ മുൻകൈ എടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here