ഓവർസീസിൽ മാസ്റ്റർ പവറുമായി ദളപതി വിജയ്

0
2182

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. മാനഗരം, കൈതി എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. വിജയ് സേതുപതി, മാളവിക മോഹൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഡൽഹിയിൽ ആയിരുന്നു ചിത്രീകരിച്ചത്. രണ്ടാം ഷെഡ്യൂൾ കർണാടകയിലെ ഷിമോഗയിലെ ഒരു തടവറയിലായിരുന്നു ചിത്രീകരിച്ചത്. മൂന്നാം ഷെഡ്യൂൾ ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെതായി ആകെ രണ്ട് പോസ്റ്റുകൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഇതിനുള്ളിൽ തന്നെ ചിത്രത്തിന്റെ തമിഴ്നാട്, കേരള, ആന്ധ്ര, ഓവർസീസ് റൈറ്റുകൾ എല്ലാം വിറ്റ് പോയിരിക്കുകയാണ്. ഒരു ടീസറോ ട്രെയിലറോ പോലും ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ വിതരണവകാശം മുഴുവൻ വിറ്റുപോയിരിക്കുന്നത്. 200 കോടിക്ക് മുകളിലാണ് ചിത്രത്തിന് ഇതുവരെ ലഭിച്ച വിതരണാവകാശ തുക. താരതമ്യേന കുറഞ്ഞ ബജറ്റിൽ ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ. റിലീസിന് ഇനിയും നാലുമാസം ബാക്കിയുണ്ട്. ഈ സാഹചര്യത്തിൽ ഒരു സിനിമയുടെ എല്ലാ വിതരണ അവകാശവും വിറ്റു പോകുക എന്നത് വളരെ ചുരുക്കം സിനിമകൾക്ക് മാത്രം സംഭവിക്കുന്നതാണ്.

മാലിക് സ്ടീംസ് എന്ന കമ്പനി ആണ് മാസ്റ്റർ ഇന്ത്യയ്ക്ക് പുറത്ത് വിതരണത്തിന് എത്തിക്കുന്നത്. ഇവർ ട്വിറ്ററിൽ കുറിച്ചിരിക്കുന്ന ഒരു ട്വീറ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് – “മാസ്റ്റർ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് കേവലം രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഓവർസീസ് റൈറ്റുകൾ വിറ്റുപോയിരിക്കുന്നു. ടീസർ, ട്രെയിലർ, കഥാപാത്രങ്ങളുടെ ലുക്ക് എന്നിവ പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏപ്രിലിൽ വരാൻ പോകുന്ന മാസ്റ്റർ എത്രത്തോളം വലിയ റിലീസ് ആണ് എന്നതിന്റെ തെളിവാണ് ഇത്”.

തമിഴ് പുതുവത്സര ദിനത്തോടനുബന്ധിച്ച് ഏപ്രിൽ പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തും. വിജയ് ഒരു മദ്യപാനിയായ പ്രൊഫസറുടെ വേഷത്തിലാണ് എത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. വിജയ് സേതുപതി ആണ് ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത്. കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

https://twitter.com/malikstreams/status/1219200081577951232?s=19

LEAVE A REPLY

Please enter your comment!
Please enter your name here