കൊതുകു കടിയേറ്റ പാടുകൾ മായ്ക്കുവാൻ വീട്ടിൽ തയ്യാറാക്കാവുന്ന 5 പ്രതിവിധികൾ

0
241
1035653916

മഴക്കാലം തുടങ്ങിയതോടെ ഏവരുടെയും വീട്ടിലെ പ്രശ്നമായി മാറിയിരിക്കുകയാണ് കൊതുകുകൾ. മഴ തോർന്നു കഴിഞ്ഞാൽ നിമിഷനേരം കൊണ്ടാണ് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇവ മുട്ടയിട്ട് പെരുകുന്നത്. വീടിനുചുറ്റും ഓവുചാലുകൾ ഉണ്ടെങ്കിൽ കൊതുകുകളുടെ വിഹാര കേന്ദ്രമായി ഇവ മാറുകയും ചെയ്യും. കൊതുകു ശല്യം മൂലം ശരീരത്തിൽ കടിയേറ്റ പാടുകൾ പലർക്കും ഈ സാഹചര്യത്തിൽ ഉണ്ടാകും. ഈ അവസ്ഥയെ തരണം ചെയ്യുന്നതിന് വേണ്ടി വീട്ടിൽ ചെയ്യാവുന്ന 5 പ്രതിവിധികൾ ചുവടെ ചേർക്കുകയാണ്:

1. നാരങ്ങ – കൊതുകു കടിയേറ്റ പാടുകൾ മായ്ക്കുന്നതിന് വേണ്ടി ഏറ്റവും എളുപ്പം ചെയ്യാവുന്ന പ്രതിവിധിയാണ് ഇത്. ഒരു ചെറുനാരങ്ങ എടുത്ത് രണ്ടായി മുറിച്ച് കടിയേറ്റ ഭാഗത്ത് നാരങ്ങാനീര് കൊണ്ട് തടവിയാൽ നിമിഷ നേരം കൊണ്ട് തന്നെ കടിയേറ്റ പാട് അപ്രത്യക്ഷമാകും. പാട് കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നതിൽ നിന്നു തടയുന്നതിനും ഇത് സഹായിക്കും.

2. ചതച്ച ഉള്ളി/ വെളുത്തുള്ളി – വളരെ എളുപ്പം തയ്യാറാക്കാവുന്ന മറ്റൊരു പ്രതിവിധിയാണ് ഇത്. ചെറിയ കഷണം ഉള്ളി, അല്ലെങ്കിൽ ഒന്നോ രണ്ടോ ഇല്ലി വെളുത്തുള്ളി എടുത്ത ശേഷം നന്നായി ചതയ്ക്കുക. എന്നിട്ട് അവ കടിയേറ്റ ഭാഗത്ത് കുറച്ചുനേരം അമർത്തിപ്പിടിക്കുക. നിമിഷ നേരം കൊണ്ട് തന്നെ നിങ്ങളുടെ വേദനയും ചൊറിച്ചിലും ഇല്ലാതാകും. ഇങ്ങനെ ചെയ്യുന്നതിലൂടെ മറ്റൊരു ഗുണം ഉള്ളിൽ നിന്നും വെളുത്തുള്ളിയിൽ നിന്നും ഉണ്ടാകുന്ന ഗന്ധം കൂടുതൽ കൊതുകുകളെ നിങ്ങളുടെ ശരീരത്തിൽ നിന്നും അകറ്റി നിർത്തുന്നു എന്നതാണ്.

3. അപ്പകാരം – ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു ടീസ്പൂൺ അപ്പക്കാരം എടുത്ത് കലക്കുക. വൃത്തിയുള്ള ഒരു തുണിക്കഷ്ണം എടുത്തു ഈ വെള്ളത്തിൽ മുക്കി കടിയേറ്റ ഭാഗത്ത് 10 മുതൽ 20 മിനിറ്റ് വരെ വെക്കുക. കടിയേറ്റ ഭാഗത്ത് അസിഡിറ്റി നിലനിൽക്കുന്നതുകൊണ്ടാണ് പാടുകൾ ഉണ്ടാക്കുന്നത്. ആൽക്കലൈൻ ആയതുകൊണ്ടുതന്നെ അപ്പക്കാരം പുരട്ടിയാൽ നിമിഷനേരം കൊണ്ട് തന്നെ ചർമത്തിന് സ്വാഭാവിക pH വീണ്ടെടുക്കാൻ സാധിക്കും. കൊതുകുകടി മൂലം ഉണ്ടാകുന്ന ചൊറിച്ചിലും നിമിഷനേരം കൊണ്ട് തന്നെ ഇല്ലാതാകും.

4. കറ്റാർവാഴ – ചർമത്തിന് ഏറ്റവും മികച്ച പ്രകൃതിദത്തമായ വിഭവമാണ് കറ്റാർവാഴ. കൊതുകുകടി മൂലമുണ്ടാകുന്ന ചർമത്തിലെ പാടുകളെയും നിമിഷനേരംകൊണ്ട് കറ്റാർവാഴ മാറ്റിയെടുക്കും. കറ്റാർവാഴയുടെ ഒരു ചെറിയ ഭാഗമെടുത്ത് നടു ചീന്തി ജെൽ പോലെയുള്ള ഭാഗം ചർമത്തിൽ പുരട്ടുക. കറ്റാർവാഴ ചെടി ലഭ്യമല്ലെങ്കിൽ മെഡിക്കൽ സ്റ്റോറിൽ ലഭിക്കുന്ന ആലോവേറ ക്രീം പുരട്ടിയാലും മതിയാകും.

5. ഉപ്പ് – കൊതുകുകടി മൂലം ചർമത്തിൽ അടിഞ്ഞുകൂടിയ ആസിഡ് അകറ്റാൻ നമ്മുടെ വീട്ടിലെ ഉപ്പ് തന്നെ ധാരാളമാണ്. കുറച്ചു നുള്ള് ഉപ്പ് മാത്രം എടുത്ത് കുറച്ചു വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി കടിയേറ്റ ഭാഗത്ത് പുരട്ടുക. കുറച്ചുനേരത്തേക്ക് എരിയുന്ന പോലെ അനുഭവപ്പെടുമെങ്കിലും, നിമിഷ നേരം കൊണ്ട് തന്നെ കടിയേറ്റ പാടുകൾ അപ്രത്യക്ഷമാകും. ബീച്ചനടുത്ത് താമസിക്കുന്നവർക്ക് കടൽ വെള്ളം ദേഹത്ത് ചാലിച്ചാലും മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here