കൽക്കരി പാടങ്ങൾക്ക് നടുവിൽ നിന്നും കൊലവെറിയോടെ അക്രോശിക്കുന്ന വിജയ്‌യും വിജയ് സേതുപതിയും

0
4365

ദളപതി വിജയ് നായകനാകുന്ന മാസ്റ്റർ എന്ന സിനിമയുടെ മൂന്നാം പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പോസ്റ്റർ വലിയ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിക്കുന്നത്. വിജയ്‌യും വിജയ് സേതുപതിയും നേർക്കുനേർ വരുന്ന തരത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരുവരും കൊലവെറി യോടെ പരസ്പരം അക്രോശിക്കുന്നത് ആയിട്ടാണ് പോസ്റ്ററിൽ ദൃശ്യമാകുന്നത്. ഗംഭീരം സംഘടന രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. സ്റ്റണ്ട് സിൽവ ആണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചെന്നൈയ്ക്ക് അടുത്തുള്ള നെയ്‌വെളിയിലെ കൽക്കരി പാടങ്ങളിൽ നിന്നും ഗംഭീര ആക്ഷൻ സീനുകളാണ് ചിത്രീകരിക്കാൻ ടീം തയ്യാറെടുക്കുന്നത്. ഇരു താരങ്ങളും നേർക്കുനേർ വരുന്നതായിരിക്കും ആക്ഷൻ രംഗങ്ങൾ.

ഫെബ്രുവരി മാസം ആദ്യത്തോടെ ആയിരിക്കും ഈ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത്. മൂന്നാം പോസ്റ്ററിൽ ഇരുവരും കറുപ്പ് പശ്ചാത്തലത്തിലാണ് പ്രത്യക്ഷപ്പെട്ടത്. അതോടൊപ്പം തന്നെ മാസ്റ്റർ എന്ന് എഴുതിയ ഫോണ്ടിൽ രക്തം ചിതറിയതായിട്ടും കാണാം. ഇരുവരും തമ്മിൽ അരങ്ങേറുന്ന സംഘട്ടനരംഗങ്ങൾ എത്രത്തോളം ആവേശം തരുന്നതായിരിക്കും എന്നതിന്റെ സൂചനയാണ് ഇത്.

വിജയ് സേതുപതിക്ക് പുറമേ മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, ശന്തനു, അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 9ന് ചിത്രം തിയേറ്ററുകളിലെത്തും. തമിഴ് പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതേ വാരം തന്നെയാണ് ഈസ്റ്റർ ആഘോഷവും വന്നുചേരുന്നത്. അതുകൊണ്ടുതന്നെ ഇരട്ടി ബോക്സ് ഓഫീസ് നേട്ടം കൊയ്യാൻ ആണ് ചിത്രം തയ്യാറെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here