മാസ്റ്റർ ടൈറ്റിൽ ഫോണ്ടിൽ ലോകേഷ് ഒളിപ്പിച്ച സർപ്രൈസുകൾ.. നൽകുന്ന സൂചനകൾ എന്തെല്ലാം

0
43276

കനകരാജ് സംവിധാനം ചെയ്തു വിജയ്‌യും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രമാണ് മാസ്റ്റർ. വിജയ് നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ വില്ലൻ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മൂന്ന് പോസ്റ്ററുകൾ മാത്രമാണ് ഇതുവരെ റിലീസ് ചെയ്തിട്ടുള്ളത്. അതിൽ ഏറ്റവും കൂടുതൽ സസ്പെൻസ് ഉണർത്തുന്നതാണ് മൂന്നാമത്തെ പോസ്റ്റർ. വിജയ് ഒരു മദ്യപാനി ആയ പ്രൊഫസറുടെ വേഷത്തിലാണ് എത്തുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ ഭാഗങ്ങൾ ആണ് ആദ്യ ഷെഡ്യൂൾ ആയി ഡൽഹിയിൽ നിന്നും ചിത്രീകരിച്ചത്. നായിക മാളവിക മോഹനൻ ഇൗ ഷെഡ്യൂളിന്റെ ഭാഗമായിരുന്നു.

രണ്ടാം ഷെഡ്യൂൾ ചിത്രീകരണം നടന്നത് കർണാടകയിലെ ഷിമോഗയിൽ നിന്നായിരുന്നു. ഈ ഷെഡ്യൂൾ മുതലാണ് വിജയ് സേതുപതി ചിത്രത്തിന്റെ ഭാഗമായത്. ആക്ഷൻ രംഗങ്ങളാണ് ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത്. ഇറങ്ങിയ 3 പോസ്റ്ററുകളിലും ഇംഗ്ലീഷിലാണ് ‘മാസ്റ്റർ’ എന്ന് എഴുതിയിരിക്കുന്നത്. ആദ്യ രണ്ട് പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത് സിംപിൾ ഫോണ്ട് ആണ്. എന്നാൽ മൂന്നാമത്തെ പോസ്റ്ററിൽ മാസ്റ്റർ എന്ന് എഴുതിയിരിക്കുന്ന ഇടത്തിൽ ചോരത്തുള്ളികൾ കാണാവുന്നതാണ്. വിജയ്‌യും വിജയ് സേതുപതിയും നേർക്കുനേർ നിൽക്കുന്നത് ആയിട്ടാണ് പോസ്റ്ററിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇവർ തമ്മിലുള്ള സംഘട്ടന രംഗങ്ങളിൽ നിന്നും ആയിരിക്കണം ഈ പോസ്റ്ററിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വരാൻ പോകുന്ന ആക്ഷൻ രംഗങ്ങൾ എത്രത്തോളം തീവ്രമായിരിക്കും എന്നതിന്റെ സൂചന ആയിരിക്കണം പോസ്റ്ററിൽ കാണുന്ന രക്തക്കറ.

ഈ വർഷം ഏപ്രിൽ 9ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ് പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ആയിരിക്കും റിലീസ്. ഇതേ വാരം തന്നെയാണ് ഈസ്റ്റർ ആഘോഷവും വരുന്നത്. അതുകൊണ്ടു തന്നെ ബോക്സ് ഓഫീസിൽ ഇരട്ടി നേട്ടമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. വിജയ് സേതുപതിക്ക് പുറമേ ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ഗൗരി കിഷൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ചിത്രീകരണം ഇപ്പോൾ ചെന്നൈയിൽ പുരോഗമിച്ചു വരികയാണ്. അടുത്ത മാസം അവസാനത്തോടെ ചിത്രീകരണം അവസാനിപ്പിച്ചു മാർച്ച് മാസം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലേക്ക് കടക്കും. 3 പോസ്റ്റർ മാത്രമാണ് ചിത്രത്തിന്റെതായി ഇതുവരെ പുറത്തു വന്നിട്ടുള്ളത് എങ്കിലും തിയേറ്റർ റൈറ്റ്സ് എല്ലാം റെക്കോർഡ് തുകയ്ക്ക് തന്നെ വിറ്റു പോയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here