മാസ്റ്റർ പോസ്റ്റ് പ്രൊഡക്ഷൻ അപ്ഡേറ്റ്, ചിത്രം പുറത്തുവിട്ടു സംവിധായകൻ ലോകേഷ് കനകരാജ്

0
3321

മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിച്ച ശേഷം സിനിമയിലെ ചില മേഖലകൾക്ക് താൽക്കാലികമായി പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാസ്റ്റർ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുനരാരംഭിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് ആദ്യവാരം തന്നെ അവസാനിച്ചിരുന്നു. മാർച്ച് പകുതിയോടെ ആയിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫംഗ്ഷൻ അരങ്ങേറിയത്. പിന്നീട് ഏപ്രിൽ 9ന്‌ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിലീസ് നീട്ടിവെക്കുകയായിരുന്നു.

അതിവേഗമാണ് മാസ്റ്റർ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നത്. സംവിധായകൻ ലൊക്കേഷൻ നേരിട്ടാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ജോലികളുടെ പുരോഗമനം ഇൻസ്റ്റഗ്രാം വഴി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ. “Go ahead, make my day ✌🏻#MASTER #POSTPRODUCTION” എന്ന ക്യപ്ഷനോടെ ആണ് സംവിധായകൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മാസ്റ്റർ സിനിമ പ്രഖ്യാപിച്ച അന്നുമുതൽ സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ വലിയ പിന്തുണ ആണ് ലോകേഷിന് ലഭിക്കുന്നത്.

വിജയ് സേതുപതി, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ഒരു മദ്യപാനിയായ പ്രൊഫസറുടെ വേഷത്തിലെത്തുന്ന ചിത്രം ഡൽഹി, ചെന്നൈ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ വർഷത്തെ ദീപാവലിക്ക് പ്രദർശനത്തിനെത്തും

 

https://www.instagram.com/p/CAO2lruDV0x/?igshid=161kjy7whtpqc

LEAVE A REPLY

Please enter your comment!
Please enter your name here