മാസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ഓൺലൈൻ ട്രാക്കർ രാജശേഖർ

0
7199

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. മാനഗരം, കൈതി എന്നീ ചിത്രങ്ങളൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഓൺലൈൻ റിലീസ് ആയി എത്തുമെന്ന് ശക്തമായ അഭിമുഖങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പരക്കുന്നത്. കഴിഞ്ഞദിവസം ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ മാസ്റ്റർ ആമസോൺ പ്രൈമിന് വിറ്റ് പോയെന്നും ഉടൻതന്നെ ഓൺലൈനായി സ്ട്രീമിങ് ആരംഭിക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കുകയാണ് ഓൺലൈൻ ട്രാക്കർ കൂടിയായ രാജശേഖർ.

“മാസ്റ്റർ ഒരു തീയേറ്ററിൽ റിലീസ് മാത്രമായിരിക്കും. ഈ വർഷം ദീപാവലി റിലീസ് ചെയ്യുവാൻ ആണ് മാസ്റ്റർ ടീം താൽപര്യപ്പെടുന്നത്. എന്നാൽ അത് സാധിക്കാത്ത പക്ഷം, അടുത്തവർഷം പൊങ്കൽ റിലീസായി എത്തിക്കാനും അവർ ശ്രമിക്കുന്നു. സാഹചര്യം എത്ര പെട്ടെന്ന് പഴയതുപോലെ ആകുന്നുവോ അത്രയും പെട്ടെന്ന് തന്നെ മാസ്റ്റർ റിലീസ് ചെയ്യും.” – രാജശേഖർ ട്വിറ്ററിൽ കുറിച്ചു.

ഒക്ടോബർ 30 മുതൽ സൂര്യ നായകനാകുന്ന സൂരരായ്‌ പൊട്രു എന്ന ചിത്രം ആമസോൺ പ്രൈം പ്രദർശിപ്പിച്ചു തുടങ്ങും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് സൂര്യ ഈ തീരുമാനത്തിലെത്തിയത് എന്നും അറിയാൻ സാധിക്കുന്നു. അടുത്തിടെ സൂര്യയുടെ ഭാര്യ കൂടിയായ ജ്യോതികയുടെ ചിത്രം നേരിട്ട് ആമസോൺ റിലീസായി എത്തിയതിനെ തുടർന്ന് സൂര്യ നായകനാകുന്ന ചിത്രങ്ങൾ ഒന്നും തന്നെ ഇനി തിയറ്ററുകളിൽ പ്രദർശിപ്പിക്കുക ഇല്ല എന്ന നിലപാട് പ്രൊഡ്യൂസർ അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഇതിനെ വകവയ്ക്കാതെയാണ് തന്റെ പുതിയ ചിത്രം കൂടി ആമസോൺ റിലീസായി എത്തിക്കുവാൻ സൂര്യ തീരുമാനിച്ചത്

 

LEAVE A REPLY

Please enter your comment!
Please enter your name here