അവസാനിക്കാതെ മാസ്റ്റർ തരംഗം, യൂട്യൂബിൽ പുതിയ റെക്കോർഡ് തീർത്ത്‌ ഗാനം

0
8114

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾക്ക് എല്ലാം മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. വാതി കമിംഗ് എന്ന ഗാനം ഇപ്പോൾ യൂട്യൂബിൽ പുതിയ റെക്കോർഡുകൾ തീർത്തു മുന്നേറുകയാണ്. അഞ്ചുകോടി കാഴ്ചക്കാരെ ആണ് ഇതിനകം ഗാനത്തിന്റെ ലിറിക് വീഡിയോ സ്വന്തമാക്കിയത്. സംഗീതസംവിധായകൻ അനിരുദ്ധ്, ഗാനം ആലപിച്ച കാകാ ബാല എന്നിവരും വീഡിയോയിൽ ഗാനത്തിന് വേണ്ടി ചുവട് വയ്ക്കുന്നുണ്ട്.

മാളവിക മോഹനനാണ് ചിത്രത്തിൽ നായികാ വേഷത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി വില്ലൻ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ഒരു മദ്യപാനിയായ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് എത്തുന്നത്. ചെന്നൈ, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ നിന്ന് ആയിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

ഏപ്രിൽ ഒമ്പതിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു മാസ്റ്റർ അണിയറക്കാർ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. പുതുക്കിയ റിലീസ് തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല എങ്കിലും ഈ വർഷം ദീപാവലിയ്ക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എഴുപതോളം തമിഴ് സിനിമകളാണ് ലോക്ക്‌ഡൗൺ പിൻവലിച്ചാൽ ഉടനെ തന്നെ തീയേറ്ററുകളിലെത്താൻ തയ്യാറായിരിക്കുന്നത്. എന്നാൽ റിലീസ് എത്ര വൈകിയാലും മാസ്റ്റർ ആദ്യ ഷോ തിയേറ്ററിൽ തന്നെയായിരിക്കും എന്നും ചിത്രം ഓൺലൈൻ റിലീസ് ആയി എത്തില്ല എന്നും ചിത്രത്തിന്റെ നിർമ്മാതാവ് സേവിയർ ബ്രിട്ടോ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here