മുരുഗദോസ്, കീർത്തി സുരേഷ്, ശിവകാർത്തികേയൻ… മാസ്റ്റർ ഫസ്റ്റ് ലുക്ക് ആഘോഷത്തിൽ പങ്ക്‌ ചേർന്നവർ..

0
3722

വിജയ് നായകനാകുന്ന പുതിയ ചിത്രം മാസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെയാണ് പുറത്തു വന്നത്. ഒരു മദ്യപാനിയായ പ്രൊഫസറുടെ വേഷത്തിൽ ആണ് വിജയ് എത്തുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ക്ലിയർ അല്ലാത്ത തരത്തിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്. വിജയ്‌യുടെ പോസ്റ്ററിലെ നോട്ടത്തിനും പല തരത്തിലുള്ള മാനങ്ങൾ ആണ് ആരാധകരും ബ്രില്ലിയൻസ് കണ്ട് പിടിക്കുന്നവരും ചേർന്ന് കണ്ടെത്തിയിരിക്കുന്നത്.

പോസ്റ്റർ റിലീസ് അക്ഷരാർത്ഥത്തിൽ ആഘോഷം ആക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ആരാധകരുടെ സാധാരണ പ്രേക്ഷകരും മാത്രമല്ല, തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും എല്ലാം തന്നെ ആശംസകളും അറിയിച്ചു കൊണ്ട് ആണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.

വെങ്കട് പ്രഭു: ‘ചിത്രത്തിലെ അസോസിയേറ്റ് സംവിധായകരുടെ പേര് ഫസ്റ്റ് ലുക്ക് പോസ്റ്റർ ചേർത്തത് ഏറെ സന്തോഷം നൽകുന്നു’..

രാഘവ ലോറൻസ്: ‘ചിത്രത്തിന്റെ മികച്ച വിജയത്തിന് എന്റെ എല്ലാവിധ ആശംസകളും’

ഇവരെ കൂടാതെ സംവിധായകൻ മുരുഗദോസ്, പാ രഞ്ജിത്ത്, ആറ്റ്‌ലി, നടി കീർത്തി സുരേഷ്, നടൻ സതീഷ്, കതിർ എന്നിവരും അവരുടെ ആശംസകൾ പങ്കുവെച്ചു.

ചിത്രം ഈ വർഷം ഏപ്രിൽ പകുതിയോടെ റിലീസ് ചെയ്യും. തമിഴ് പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here