ആഘോഷങ്ങളും ആരവങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ മാത്രം; ജനപങ്കാളിത്തം ഇല്ലാതെ മാസ്റ്റർ ഓഡിയോ ലോഞ്ച്

0
9041

തമിഴിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന മാസ്റ്റർ. ചിത്രം ഏപ്രിൽ മാസം 9-ന് തീയതി റിലീസ് ചെയ്യാനിരിക്കുകയാണ്. മാർച്ച് 15-നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പതിവിനു വിപരീതമായി ഇത്തവണ ആരാധകരുടെ വലിയ കൂട്ടം ഓഡിയോ ലോഞ്ച് സാക്ഷ്യംവഹിക്കാൻ ഉണ്ടായിരിക്കുന്നതല്ല. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അധികാരികളുടെ നിർദ്ദേശം കണക്കിലെടുത്തുകൊണ്ടാണ് ഈ തീരുമാനം.

ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും മാത്രം അണിനിരക്കുന്ന ഒരു ചടങ്ങായി മാത്രമാണ് മാസ്റ്റർ ഓഡിയോ ലോഞ്ച് നടത്തുന്നത്. ചെന്നൈയിലുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ആണ് ചടങ്ങ് നടക്കുന്നത്. എന്നാൽ പരിപാടിയുടെ തൽസമയ സംപ്രേഷണം സൺ ടിവിയിൽ കാണാവുന്നതാണ്. ചിത്രത്തിലെ ഒരു ഗാനം മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. കുട്ടി സ്റ്റോറി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായകൻ വിജയ് തന്നെയാണ്. 28 മില്യൺ ആളുകളാണ് ഗാനം യൂട്യൂബിൽ നിന്നും മാത്രം കേട്ടത്. പാട്ടിനൊപ്പം ആകർഷകമായ തരത്തിലുള്ള ആനിമേഷൻ ഇമേജും കൊടുത്തിട്ടുണ്ട്. പാട്ടിന് വൻ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഓഡിയോ ലോഞ്ച് ചടങ്ങിൽ വിജയ് പറയാറുള്ള പ്രസംഗങ്ങൾ വലിയ ചർച്ചയാകാറുണ്ട്. ഇത്തവണ ഒരുപാട് സങ്കീർണതകൾ അതിജീവിച്ച് കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഷൂട്ടിങ്ങിനിടെ വിജയ്‌യെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റഡിയിലെടുത്തത് വലിയ വിവാദമായിരുന്നു. തുടർന്ന് ആരാധകരുടെ വലിയ ഒരു കൂട്ടമാണ് ചിത്രത്തിന്റെ സെറ്റിൽ താരത്തിന് പിന്തുണയുമായി എത്തിയത്. ഈ സാഹചര്യത്തിൽ എന്തായിരിക്കും മാസ്റ്റർ ഓഡിയോ ലോഞ്ചിൽ വിജയ് പറയുന്നത് എന്ന് അറിയുവാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും വിമർശകരും ഒരുപോലെ.

വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജർമിയ, അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈതി എന്ന ചിത്രം സംവിധാനം ചെയ്ത ലോകേഷ് കനകരാജ് ആണ് മാസ്റ്റർ ഒരുക്കുന്നതിൽ. ചിത്രത്തിൽ മദ്യപാനിയായ ഒരു പ്രൊഫസറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. സങ്കീർണമായ ഒരു ഭൂതകാലം മറക്കുവാൻ ശ്രമിക്കുന്ന കഥാപാത്രമായിട്ടാണ് വിജയ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here