കൊറോണ കാലത്ത് അടച്ചിട്ട മുറികളില്‍ നിന്നുമുയര്‍ന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം !! “മാസ്കിനൊപ്പം മനസ്സും”

0
299

കൊറോണ കാലത്ത് രോഗം പടര്‍ന്നു പിടിക്കാതിരിക്കുവാന്‍ വേണ്ടി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് വീടിനു പുറത്ത് ഇറങ്ങുവാന്‍ കഴിയാത്ത സാഹചര്യത്തിലും തങ്ങളുടെ കഴിവ് ഉപയോഗിച്ച്‌ ജനനന്മക്കായി സന്ദേശ രൂപത്തില്‍ ആകിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മൊബൈലില്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ ഏകോപിച്ച്‌ ചെറുചിത്രങ്ങളായി ഇറക്കി ഇരിക്കുകയാണ് ഈ കലാകാരന്മാരുടെ കൂട്ടായ്മ.

https://youtu.be/W0UmXMs-42g

ചെറു ചിത്രത്തിന്റെ ആശയവും ഏകോപനവും ഭാസ്കര്‍ അരവിന്ദ് പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി ആണ് നിര്‍വഹിച്ചിരിക്കുന്നത്. അവതാരകനും നടനുമായ ഭാസ്കര്‍ ഇതിനോടകം ഏതാനും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. യഥാസമയം കൊച്ചിയില്‍
നിന്ന് ഐശ്യര്യയും ,ഒറ്റപ്പാലം വാണിയംകുള്ളത്തു നിന്ന് വിഷ്ണു ബാലകൃഷ്ണനും മറ്റ് കഥാപാത്രങ്ങളള്‍ അവരുടെ വീടുകളില്‍ ഇരുന്നു മൊബൈലിൽ ഷൂട്ട് ചെയ്യുന്നു. മൂവരും അവരുടെ ഷൂട്ട് ചെയ്ത ഭാഗങ്ങൾ എഡിറ്റർക്ക് ഓൺലൈൻ വഴി അയച്ചു കൊടുക്കുകയും, എഡിറ്റർ അത് പൂർണ്ണ രൂപത്തിലാക്കി പുറത്തിറക്കുകയും ചെയുന്നു.നിയാസ് നൗഷാദ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ചെറു ചിത്രത്തിന്റെ ആശയ സമ്പന്നത കൊണ്ട് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലാണ് അതിജീവനത്തിന്റെ ഈ കാലവും. തങ്ങളുടെ കഴിവുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഈ ചെറു ചിത്രം കാണിച്ചു തരുന്നു. കരുതലിനും കാരുണ്യത്തെയും സന്ദേശം ഓര്‍മ്മപ്പെടുത്തുകയാണ് ഈ ലഘു ചിത്രങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here