“വിജയ് പറഞ്ഞതിൽ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ഏതാണ്?” – പിറന്നാൾ ദിനത്തിൽ പ്രതികരിച്ച് മാളവിക

0
2887

മാസ്റ്റർ സിനിമയിലെ നായികയാണ് മാളവിക മോഹനൻ. താരത്തിന് പിറന്നാൾ ദിവസം കൂടിയാണ് ഇന്ന്. ട്വിറ്ററിൽ തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് ഇപ്പോൾ മാളവിക. താനിതുവരെ പ്രവർത്തിച്ച സിനിമകളിൽ ഏറ്റവും ആഹ്ലാദകരമായ അനുഭവം ലഭിച്ചത് മാസ്റ്റർ സിനിമയിൽ നിന്നും ആയിരുന്നു എന്നും വളരെ എനർജറ്റിക് ആയിട്ടുള്ള ടീമാണ് മാസ്റ്റർ സിനിമയുടെത് എന്നും മാളവിക പറയുന്നു.

 

വിജയ് തന്റെ ഓഡിയോ ലോഞ്ച് സ്പീച്ചുളിൽ പറയുന്ന പഞ്ച് ഡയലോഗുഗളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ഏതാണ് എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മാളവിക മറുപടി പറഞ്ഞത് ഇങ്ങനെയാണ് – “Kill them with your success, bury them with your smile”. വളരെ താഴ്മയുള്ള വ്യക്തിത്വമാണ് വിജയ്‌യുടെ എന്നും എപ്പോൾ വേണമെങ്കിലും തനിക്ക് സമീപിക്കാവുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് വിജയ് എന്നും മാളവിക പറയുന്നു.

മാസ്റ്റർ സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ ഇന്ന് പുറത്തു വിട്ടിരുന്നു. മാളവികയും വിജയ്‌യും ഒന്നിച്ചു നിൽക്കുന്ന പോസ്റ്റാണ് പുറത്തുവിട്ടത്. എന്നാൽ ഇത് തനിക്ക് തികച്ചും ഒരു സർപ്രൈസ് ആയിരുന്നു എന്നും തനിക്ക് ഇതിനെക്കുറിച്ച് ഒരു ഐഡിയ പോലും അണിയറക്കാർ തന്നില്ല എന്നും മാളവിക പറയുന്നു. പിറന്നാൾ ദിവസം രാവിലെ തന്നെ വിജയ് പിറന്നാൾ ആശംസകൾ അറിയിച്ചു എന്നും മാളവിക കൂട്ടിച്ചേർത്തു.

പട്ടം പോലെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് മാളവിക മോഹനൻ. പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദി സംവിധാനം ചെയ്ത Beyond the Clouds എന്ന ചിത്രത്തിലും മാളവിക വേഷമിട്ടിട്ടുണ്ട്. പേട്ട എന്ന രജനികാന്ത് ചിത്രത്തിലൂടെ ആണ് മാളവിക തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. മാളവികയുടെ രണ്ടാം ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here