മാസ്റ്റർ സിനിമയിൽ വേഷം ചെയിതു ലോകേഷ് കനകരാജും.. ചിത്രം വൈറൽ

0
2245

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. മാനഗരം, കൈതി എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഡൽഹിയിലെ ശ്രീരാം കോളേജ് ഓഫ് കൊമേഴ്സിൽ വെച്ച് ആയിരുന്നു ചിത്രീകരിച്ചത്. വിജയ് ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ഭാഗങ്ങളെല്ലാം ഇവിടെ നിന്നാണ് ചിത്രീകരിച്ചത്.

രണ്ടാം ഷെഡ്യൂൾ മുതലാണ് വിജയ് സേതുപതി ചിത്രത്തിന്റെ ഭാഗമായത്. കർണാടകയിലെ ഷിമോഗയിലെ ഒരു ജയിലിലാണ് ഈ രംഗങ്ങളെല്ലാം ചിത്രീകരിച്ചത്. ആടൈ എന്ന ചിത്രത്തിന്റെ സംവിധായകൻ രത്നകുമാർ അടക്കം ഈ ഷെഡ്യൂളിൽ ഭാഗമായിരുന്നു. ഇവിടെനിന്നുള്ള ചിത്രീകരണവേളയിൽ എടുത്ത ഒരു ഫോട്ടോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ ലോകേഷ് കനകരാജും പ്രത്യക്ഷപ്പെടുന്നു എന്നാണ് പുതിയ അഭ്യൂഹങ്ങൾ. ഒരു പുള്ളിയുടെ വേഷത്തിൽ എടുത്ത് ഗ്രൂപ്പ് ഫോട്ടോയിൽ ആണ് ലോകേഷ് കനകരാജ് പ്രത്യക്ഷപ്പെടുന്നത്. രത്നകുമാറും ഈ ഫോട്ടോയിൽ കാണപ്പെടുന്നു. ഫോട്ടോ പുറത്തുവന്നതിനുശേഷം ലോകേഷും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. ഇതിനകം തന്നെ വലിയ ആരാധകരെ ലോകേഷ് കനകരാജ് സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകേഷ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സീൻ വളരെ വലിയ ആഘോഷത്തോടെ തന്നെയായിരിക്കും വരവേൽക്കപ്പെടുന്നത്.

സേവിയർ ബ്രിട്ടോ നിർമ്മിക്കുന്ന ചിത്രം അടുത്തവർഷം പൊങ്കൽ റിലീസായി തീയേറ്ററുകളിലെത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രം ഓൺലൈൻ റിലീസായി എത്തില്ല എന്നും നിർമാതാവ് പലതവണ വ്യക്തമാക്കി കഴിഞ്ഞു. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here