“എത്ര വലുതാണ് വിജയ് എന്ന താരം?” – ടൊറന്റോ ഇന്ത്യൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലോകേഷ് കനകരാജ്

0
5556

ടൊറന്റോയിൽ എല്ലാ വർഷവും നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആണ് ടൊറോന്റോ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ. ഇത്തവണ ഫെസ്റ്റിവലിൽ സംസാരിക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാൾ ആണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ലോകേഷ്. വിജയ് നായകനാകുന്ന മാസ്റ്റർ ചിത്രവും സംവിധാനം ചെയ്യുന്നത് ലോകേഷ് ആണ്. വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് വളരെ സൗമ്യനായ വ്യക്തി ആണെന്നും വിനയമാണ് അദ്ദേഹത്തെ ഒരു വലിയ താരമാക്കുന്നത് എന്നും ലോകേഷ് അഭിമുഖത്തിൽ പറയുന്നു. മാസ്റ്റർ സിനിമയുടെ ചിത്രീകരണവേളയിൽ വിജയ്‌യുമായി ഉണ്ടായ സൗഹൃദ നിമിഷങ്ങളെ ഓർത്തെടുക്കുകയാണ് സംവിധായകൻ.

“മാസ്റ്റർ സിനിമയുടെ കഥ അദ്ദേഹത്തോട് നറേറ്റ് ചെയ്യാൻ ഒരു അവസരം ലഭിച്ചത് തന്നെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. എന്നാൽ ആദ്യം കണ്ട ദിവസം മുതൽ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ ഒരു അപരിചിതത്വവും എനിക്ക് അദ്ദേഹത്തിൽനിന്നും അനുഭവപ്പെട്ടില്ല. വളരെ താഴ്ന്നമയുള്ള സ്വഭാവമാണ് അദ്ദേഹത്തിന്, വിനയമാണ് അദ്ദേഹത്തേ ഇത്രയും വലിയ ഒരു താരമാക്കുന്നത്” – വിജയ് എങ്ങനെ ഇത്രയും വലിയ ഒരു താരമായി നിൽക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ലോകേഷ്. ചിത്രീകരണ വേളയിൽ ഒരിക്കൽ പോലും പ്രഷർ അനുഭവപ്പെട്ടില്ല എന്നും വളരെ രസകരമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് എന്നും ലോകേഷ് പറയുന്നു.

പടത്തിന്റെ അപ്ഡേറ്റുകൾ സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല എന്നും നിലവിലെ സാമൂഹിക അവസ്ഥയും തീയേറ്ററുകൾ എന്ന് തുറക്കും എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ലഭിച്ചതിനു ശേഷവും മാത്രം പറയാൻ സാധിക്കുന്ന ഒരു കാര്യമാണ് അത് എന്നും ലോകേഷ് പറയുന്നു. എന്നാലും ഇടയ്ക്കിടക്ക് അപ്ഡേറ്റുകൾ പുറത്തിറക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നതാണ് എന്നും ലോകേഷ് കൂട്ടിച്ചേർത്തു.

ഒരുപാട് ഓഫറുകൾ ആണ് തനിക്ക് മുൻപിൽ നിൽക്കുന്നത് എന്നും എന്നാൽ ഒരു പ്രോജക്ട് സംബന്ധിച്ചും അന്തിമമായ തീരുമാനം എടുത്തിട്ടില്ല എന്നും ലോകേഷ് പറയുന്നു. കമലഹാസൻ, രജനീകാന്ത് എന്നിവരുടെ പേരുകളാണ് ലോകേഷിന്റെ അടുത്ത ചിത്രവുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്നത്. അതേസമയം തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ലോകേഷ് ഒരുങ്ങുന്നു എന്നും വാർത്തകൾ പുറത്തുവരുന്നു. പവൻ കല്യാൺ, ജൂനിയർ എൻടിആർ എന്നിവരുടെ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിനും തന്നെ പലരും സമീപിച്ചിട്ടുണ്ട് എന്നും ലോകേഷ് അഭിമുഖത്തിൽ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here