തമിഴ്നാടിന് പിറകെ കേരളത്തിലെ ആരാധകർക്കും സഹായം എത്തിച്ചു നടൻ വിജയ്

0
1712

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി എല്ലാ സിനിമാതാരങ്ങളും അവർക്ക് സാധിക്കുന്ന ഒരു തുക സർക്കാരിന് കൈമാറുന്നുണ്ട്. ഈ ഗണത്തിൽ ദളപതി വിജയ് തമിഴ്നാട് സർക്കാറിന് 50 ലക്ഷം രൂപയും കേന്ദ്രസർക്കാറിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രവർത്തകരുടെ കൂട്ടായ്മയ്ക്കും ആയി 80 ലക്ഷത്തോളം രൂപ നീക്കി വെക്കുകയുണ്ടായി. ഇതിനു പുറമേ ദുരിതമനുഭവിക്കുന്ന തന്റെ ആരാധകർക്കും സഹായവുമായി വിജയ് എത്തുകയുണ്ടായി.

തമിഴ്നാട് ഫാൻസ് അസോസിയേഷനിൽ പ്രവർത്തിക്കുന്ന ആയിരത്തോളം പേർക്ക് 5000 രൂപ വീതമാണ് വിജയ് സഹായം എത്തിച്ചത്. 50 ലക്ഷത്തോളം രൂപയുടെ സഹായമാണ് ഇവിടെ വിജയ്‌ നൽകിയത്. സഹായം അർഹിക്കുന്ന ആരാധകരെ അസോസിയേഷൻ വഴി നേരിട്ട് കണ്ടുപിടിച്ചാണ് അവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിച്ചത്. ഈ മാതൃക ഇപ്പോൾ കേരളത്തിലും പിന്തുടർന്നിരിക്കുകയാണ്. അർഹിക്കുന്ന ആരാധകരെ കണ്ടുപിടിച്ച് അവരുടെ അക്കൗണ്ടിലേക്ക് ആണ് ഇപ്പോൾ പണം എത്തിച്ചിരിക്കുന്നത്.

രജിസ്ട്ടെഡ് മെമ്പർ ആയിട്ടുള്ള പ്രവർത്തകർക്ക്‌ മാത്രമാണ് ഈ ഘട്ടത്തിൽ സഹായം ലഭിച്ചിട്ടുള്ളത്. 14 ജില്ലകളിലെയും ആരാധകർ സഹായത്തിന് അർഹരായിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു താരം സർക്കാരിനെ സഹായിക്കുന്നതിന് പുറമെ തന്റെ ആരാധകരെയും ഒരു ദുരിതത്തിൽ ചേർത്തു പിടിക്കുന്നത്. വിജയ് എപ്പോഴും തന്റെ ആരാധകരെ സഹോദരങ്ങൾ ആയിട്ടാണ് കണ്ടിട്ടുള്ളത്. അതുകൊണ്ട് കൂടിയാണ് ഈ പ്രതിസന്ധിഘട്ടത്തിൽ ഒരു “അണ്ണൻ” ചെയ്യേണ്ട കടമകൾ എല്ലാം വിജയ് കൃത്യമായി നിർവ്വഹിക്കുന്നതും ആരാധകരുടെയും പ്രേക്ഷകരുടെയും ഇഷ്ടം വീണ്ടും പിടിച്ചു പറ്റുന്നതും.

കൊറോണയുടെ പശ്‌ചാത്തലത്തിൽ ദളപതി വിജയ് അണ്ണൻ ഇന്നു അയച്ചു തന്ന ക്യാഷിന്റെ വിവരം ഏറെ അഭിമാനത്തോടെ സന്തോഷത്തോടെ പോസ്റ്റ് ചെയുന്നു ❤Thankyou #THALAPATHY❤ &ANAND Sir

Posted by Suvi Esh on Monday, April 27, 2020

LEAVE A REPLY

Please enter your comment!
Please enter your name here