“ഇത് ചരിത്രത്തിൽ ആദ്യം.. 14 ലക്ഷം കാഴ്ചക്കാരെ പിന്നിട്ട് കീർത്തിയുടെ പിറന്നാൾ ആശംസ”

0
16108

ദളപതി വിജയ്‌യുടെ പിറന്നാൾ ആയ ജൂൺ 22ന് സിനിമയ്ക്ക് അകത്തും പുറത്തും നിന്നും ഒരുപാട് ആളുകൾ ആണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്. കൂട്ടത്തിൽ ഏറ്റവും അമ്പരപ്പെടുത്തിയ ആശംസകളിൽ ഒന്നായിരുന്നു നടി കീർത്തി സുരേഷ് ട്വിറ്ററിൽ പങ്കുവെച്ചത്. മാസ്റ്റർ സിനിമയിലെ വിജയ് ആലപിച്ച ‘കുട്ടി സ്റ്റോറി’ എന്ന ഗാനത്തിന്റെ കരോക്കെ ചെയ്തുകൊണ്ടായിരുന്നു ആശംസകൾ പങ്കുവെച്ചത്. കീർത്തി സുരേഷ് ഇത്രയും ടാലൻറ്റഡ്‌ ആണെന്ന് പലരും ആദ്യമായി മനസ്സിലാക്കുന്നതും ഇൗ വീഡിയോ റിലീസ് ചെയ്തതിനു ശേഷമാണ് എന്നാണ് പല ട്വീറ്റുകളിലും പറയുന്നത്.

വയലിനിൽ ആയിരുന്നു കീർത്തി ഗാനം വായിച്ചത്. ചെറുപ്പം മുതൽ തന്നെ വയലിൻ വായിക്കുവാൻ ശീലിച്ചിരുന്നു എങ്കിലും സിനിമ തിരക്കുകൾ കാരണം അത് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. പിന്നീട് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം മാത്രമാണ് വീണ്ടും വയലിൻ പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുവാൻ സാധിച്ചത്. ട്വിറ്ററിൽ പങ്കുവെച്ച ഗാനം ഇതിനോടകം 14 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. 13 ലക്ഷം ആളുകളാണ് ഇതുവരെ ട്വിറ്ററിൽ മാത്രം വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. 36K റീട്വീറ്റ് ഗാനം ഇതിനോടകം നേടിക്കഴിഞ്ഞു. ആദ്യമായിട്ടാണ് ഒരു തെന്നിന്ത്യൻ നടി ട്വിറ്ററിൽ പങ്കുവയ്ക്കുന്ന ഒരു ട്വീറ്റിന് 10 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിക്കുന്നത്. അനിരുദ്ധ്, ലോകേഷ് കനകരാജ്, ശാന്തനു ഭാഗ്യരാജ്, അജു വർഗീസ്, മഞ്ജിമ മോഹനൻ തുടങ്ങി ഒരുപാട് താരങ്ങൾ ആണ് കീർത്തിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

ഭൈരവ ആണ് കീർത്തി സുരേഷ് നായികയായ ആദ്യ വിജയ് ചിത്രം. തുടർന്ന് എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സർക്കാർ ചിത്രത്തിലും നായിക കീർത്തി ആയിരുന്നു. കീർത്തി നായികയായ പെൻഗ്വിൻ എന്ന ചിത്രം അടുത്തിടെ ആമസോൺ പ്രൈം റിലീസ് ചെയ്തിരുന്നു. ചിത്രം മികച്ച അഭിപ്രായങ്ങൾ ആണ് നെടിക്കൊണ്ടിരിക്കുന്നത്.

https://twitter.com/KeerthyOfficial/status/1275015107479695361?s=19

LEAVE A REPLY

Please enter your comment!
Please enter your name here