ചാലഞ്ച് തുടങ്ങിയത് മഹേഷ് ബാബു, ഏറ്റെടുത്തത് വിജയ് ആരാധകർ

0
475

തെലുങ്ക് സിനിമയിലെ പ്രശസ്ത സൂപ്പർ താരമാണ് മഹേഷ് ബാബു. കഴിഞ്ഞ വാരം ഓഗസ്റ്റ് 10ന് ആയിരുന്നു താരത്തിന്റെ പിറന്നാൾ. എന്നാൽ പിറന്നാളിനോട് അനുബന്ധിച്ച് ഇത്തവണ ആഘോഷങ്ങൾ ഒന്നും പാടില്ല എന്ന് നേരത്തെ തന്നെ മഹേഷ് ബാബു അറിയിച്ചിരുന്നു. അതുകൊണ്ട് ഈ വർഷത്തെ എല്ലാ ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ ആയിരുന്നു. സോഷ്യൽ മീഡിയ ആഘോഷങ്ങൾക്ക് ആവേശം പകരുന്നതിന് മഹേഷ് ബാബു തന്നെ ഒരു ഗ്രീൻ ഇന്ത്യ ചലഞ്ച് മുന്നോട്ടുവച്ചിരുന്നു.

തന്റെ വീട്ടുവളപ്പിൽ ഒരു ചെടി നടുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് മഹേഷ് ബാബു ഗ്രീൻ ഇന്ത്യ ചലഞ്ച് അവതരിപ്പിച്ചത്. തന്റെ ആരാധകരോട് ഒരു ചെടി നടുവാൻ ആഹ്വാനം ചെയ്യുന്നതിനൊപ്പം വിജയ്, ജൂനിയർ എൻടിആർ, ശ്രുതി ഹാസൻ എന്നിവരെ ചാലഞ്ചിൽ പങ്കുചേരാൻ ക്ഷണിക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം തന്നെ വിജയ് ചാലഞ്ച് ഏറ്റെടുക്കുകയും തന്റെ വീട്ടുമുറ്റത്ത് ചെടി നടുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. നിമിഷ നേരം കൊണ്ട് തന്നെ ഈ ട്വീറ്റ് വൈറൽ ആവുകയും ചെയ്തു. 340K റീട്വീറ്റ് ആണ് ഇതുവരെ പോസ്റ്റിന് ലഭിച്ചത്. തങ്ങളുടെ താരത്തെ അനുകരിച്ചുകൊണ്ട് നൂറുകണക്കിന് ആരാധകരാണ് ഇപ്പോൾ ചെടി നടുന്ന ചിത്രവുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. മഹേഷ് ബാബു ആണ് ചാലഞ്ച് ഉണ്ടാക്കിയത് എങ്കിലും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് വിജയ് ആരാധകർ ആണ്.

വളരെ അപൂർവമായി മാത്രമാണ് വിജയ് സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത്. സാധാരണ സിനിമകളുടെ പോസ്റ്ററുകൾ, ട്രെയിലർ, ടീസർ എന്നിവയല്ലാതെ വിജയ് ട്വിറ്ററിൽ പങ്കുവയ്ക്കാറില്ലായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തത് ‘നെയ്‌വേലി സെൽഫി’ ഇതുവരെ 343 K റീ ട്വീറ്റുകൾ ആണ് നേടിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here