“ഫെയർ ആൻഡ് ലൗലി” ഇനി മുതൽ ഇല്ല, ബ്രാണ്ടിന് പുതിയ പേര്.. ഇതാണ് കാരണം

0
487

ഇന്ത്യൻ സൗന്ദര്യ സങ്കല്പങ്ങളുടെ ഭാഗമായി പോയ ഒരു വാക്കാണ് ഫെയർ ആൻഡ് ലൗലി എന്നത്. ഇന്ത്യക്കാർക്ക് വെളുത്ത ചർമത്തോടുള്ള അഭിനിവേശം പരമാവധി മുതലെടുത്ത ഒരു കമ്പനി കൂടിയാണ് ഇത്. ഫെയർ ആൻഡ് ലൗലി എന്ന ക്രീം വാങ്ങി തേച്ചാൽ ചർമം വെളുക്കും എന്നായിരുന്നു കാലാകാലങ്ങളായി ഇവർ നൽകിയിരുന്ന പരസ്യവാചകം. അത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒരുപാട് പരസ്യങ്ങളും ഇവർ പത്ര ദൃശ്യമാധ്യമങ്ങൾ വഴി നൽകുകയും ചെയ്തു. എന്നാൽ ഈ അടുത്തകാലത്ത് മാത്രമാണ് ഫെയർ ആൻഡ് ലൗലി ഉപയോഗിച്ചാൽ ചർമ്മം വെക്കുകയില്ല എന്ന സത്യം അവർ സ്വയം സമ്മതിച്ചത്. എന്നിട്ടും അവർ അവരുടെ കച്ചവടം യഥേഷ്ടം തുടർന്നു, പരസ്യ വാചകങ്ങളിൽ നിന്നും “വെളുത്ത ചർമം” എന്ന പദം ഒഴിവാക്കിക്കൊണ്ട് മാത്രം.

അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശജൻ ഒരു അമേരിക്കൻ പോലീസ് ഓഫീസറുടെ മർദ്ദനത്താൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് വലിയ പ്രക്ഷോഭങ്ങളാണ് ലോകമെങ്ങും പടർന്നു പിടിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും പ്രതിഷേധം ശക്തമായി പടർന്നു കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ അലയൊലികൾ ഇന്ത്യയിലും ഉണ്ടാവുകയും ചെയ്തു. ഫെയർ ആൻഡ് ലൗലി പോലെയുള്ള ക്രീമുകളുടെ പരസ്യത്തിൽ അഭിനയിച്ച താരങ്ങൾക്ക് നേരെയും സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടർന്ന് ഇപ്പോൾ ക്രീമിന്റെ പേര് മാറ്റാൻ കമ്പനി നിർബന്ധിതരായിരിക്കുകയാണ്. “ഗ്ലോ ആൻഡ് ലൗലി” എന്നാണ് കമ്പനി നൽകിയിരിക്കുന്ന പുതിയ പേര്.

എന്നാൽ പുതിയ പേര് നൽകിയത് കൊണ്ടൊന്നും ക്രീമിന്റെ കച്ചവടസാധ്യത കുറയില്ല എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇന്ത്യക്കാർക്ക് വെളുത്ത ചർമ്മതോടുള്ള അഭിനിവേശം എത്രത്തോളമാണെന്ന് കമ്പനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ആളുകളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഇത്തരം വിൽപ്പനകൾ ഫെയർ ആൻ ലൗലി മാത്രമല്ല, എല്ലാ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളും യഥേഷ്ടം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here