പഴയ പ്രതാപം വീണ്ടെടുത്ത് ദൂരദർശൻ, ജനപ്രിയ കാർട്ടൂണുകൾ ഇനി ദൂരദർശനിലും കാണാം..

0
98

ഭാരതീയരുടെ സ്വന്തം ചാനലാണ്. ഒരുകാലത്ത് വിനോദം, വിജ്ഞാനം, വാർത്താപ്രചരണം എന്നിവയുടെ അവസാനവാക്ക്. എന്നാൽ കേബിൾ ടിവിയും സാറ്റലൈറ്റ് ചാനലുകളും ഓൺലൈൻ പോർട്ടലുകളും വന്നതോടെ ദൂരദർശൻ കാണുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. എന്നാൽ കുറവാണ് കാലത്ത് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ദൂരദർശൻ. ഒരുകാലത്തെ ജനപ്രിയ പരിപാടികൾ ആയിരുന്ന രാമായണം, മഹാഭാരതം, ശക്തിമാൻ എന്നിവ വീണ്ടും ടെലികാസ്റ്റ് ചെയ്തു ടി ആർ പി റേറ്റിംഗിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ദൂരദർശൻ. ഈ അവസരത്തിലാണ് കൂടുതൽ ജനകീയത നേടാനുള്ള അവസരങ്ങൾ തേടി ദൂരദർശൻ പോഗോ ടിവിയുടെ അടുത്തെത്തിയത്. കുട്ടികളുടെ പ്രിയപ്പെട്ട ചാനലാണ് പോഗോ ടിവി. അനശ്വരമായ ഒട്ടനവധി കാർട്ടൂൺ കഥാപാത്രങ്ങളാണ് ഇവിടെ ജനിച്ചിട്ട് ഉള്ളത്. അവയിലൊന്നാണ് ചോട്ടാ ഭീം. ഇനിമുതൽ ചോട്ടാ ഭീം ദൂരദർശനിലും കാണാമെന്നതാണ് ഏറ്റവും പുതിയ വാർത്ത.

വാർണർ മീഡിയയുടെ ഉടമസ്ഥതയിലുള്ള ചാനലാണ് പോഗോ ടിവി. അവധിക്കാലം കൂടിയായ ഈ കൊറോണ കാലത്ത് ചോട്ടാ ബീം ദൂരദർശനിലും സംപ്രേഷണം ചെയ്യുന്നതിനു വേണ്ടി വാർണർ മീഡിയയുമായി ദൂരദർശൻ കൈകോർത്തു കഴിഞ്ഞു. ഏപ്രിൽ 17 മുതലാണ് ചോട്ടാ ഭീം പ്രദർശനം തുടങ്ങിയത്. ദൂരദർശനിൽ ഉച്ചയ്ക്ക് രണ്ടുമുതൽ രണ്ടര വരെയുള്ള സമയത്താണ് ചോട്ടാ ഭീം പ്രദർശനം നടത്തുന്നത്.

2008 വർഷത്തിലാണ് ചോട്ടാ ഭീം പൊഗോ ടിവിയിൽ സംപ്രേഷണം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലങ്ങളിൽ തന്നെ കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായി ചോട്ടാ ഭീം വളർന്നു. ഡോളക്പൂർ എന്ന ഗ്രാമത്തിലെ ഒരു ബാലനാണ് ചോട്ടാ ഭീം. ഭീമിന്റെയും കൂട്ടുകാരുടെയും കഥയാണ് കാർട്ടൂൺ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here