സിനിമയിൽ ഓഫർ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ കമലിന് എതിരെ ഗുരുതര ആരോപണവുമായി നടി

0
1119

മലയാള സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ കമലിന് നേരെ ലൈംഗികാതിക്രമ ആരോപണം. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ ഇദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് ഒരു യുവനടി ആണ്. താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയുടെ വേഷം വാഗ്ദാനം ചെയ്തു തന്നെ പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി.

പ്രണയ മീനുകളുടെ കടൽ എന്ന സിനിമയിലെ നായികാ വേഷമാണ് തനിക്ക് ഓഫർ ചെയ്തത് എന്നാണ് നടിയുടെ വെളിപ്പെടുത്തൽ. കമൽ തന്നെ സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലും കമൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും നടി ആരോപിക്കുന്നു.

കമൻറ് ചെയ്തത് വിശ്വാസവഞ്ചന ആണെന്നും ആട്ടിൻതോൽ ധരിച്ച ഒരു ചെന്നായ ആണ് കമൽ എന്നുമാണ് നടി ആരോപിക്കുന്നത്. കമലിന്റെ ഔദ്യോഗിക വസതിയിൽ നിന്നാണ് പീഡനം നടന്നത് എന്നും നടി വക്കീൽ നോട്ടീസിൽ പറയുന്നു. ഇത് സംബന്ധിച്ച് മറ്റ് പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here