ദളപതി 65 തുപ്പാക്കി രണ്ടാം ഭാഗം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി മുരുഗദോസ്

0
6775

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 65. തുപ്പാക്കി, കത്തി, സർക്കാർ എന്നീ ചിത്രങ്ങൾക്ക് മുരുഗദോസ് സംവിധാനം ചെയ്യുന്ന നാലാം വിജയ് ചിത്രം ആണ് ഇത്. സൺ പിക്ചേഴ്സ് ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് കലാനിധി മാരൻ ആണ്. തുപ്പാക്കിക്ക് ശേഷം വീണ്ടുമൊരു വിജയ് പടത്തിൽ സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അതുകൊണ്ടുതന്നെ ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗം ആണെന്ന അഭ്യൂഹങ്ങളും ശക്തമായി നിലനിൽക്കുന്നു.

കഴിഞ്ഞ വർഷം തുപ്പാക്കി 2 വരാൻ സാധ്യതയുണ്ട് എന്ന സൂചനകൾ സന്തോഷ് ശിവൻ തന്നെ ട്വിറ്ററിൽ നൽകിയിരുന്നു. ഇതുകൊണ്ടു കൂടിയാണ് തുപ്പാക്കി 2 അഭ്യൂഹങ്ങൾ ശക്തമായി നില നിൽക്കുന്നത്. എന്നാൽ ദളപതി 65 ഒരു പുതിയ തിരക്കഥ ആണെന്നും ഒരു ചിത്രത്തിന്റെയും രണ്ടാം ഭാഗം ആയിരിക്കില്ല എന്നും മുരുഗദോസ് അറിയിച്ചു. ഒരു തമിഴ് മാധ്യമത്തിന് വേണ്ടി നൽകിയ അഭിമുഖത്തിൽ ആണ് മുരുഗദോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

https://twitter.com/VTLTeam/status/1297497940630609921?s=08

തെലുങ്കിലെ പ്രശസ്ത സംഗീത സംവിധായകൻ എസ്.എസ്. തമൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല എങ്കിലും മഡോണ സെബാസ്റ്റ്യൻ ആയിരിക്കും നായിക എന്നും അനൗദ്യോഗിക വിവരങ്ങൾ ലഭിക്കുന്നു. അടുത്ത വർഷം ആദ്യത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്.

Agamum Puramum – Episode # 11 With Director – A.R. Muguradass – 23rd Aug 2020

Tokyo Tamil Sangam, Tokyo Tamil TV & Ponmaalai Pozhuthu Dubai Presents – Agamum Puramum – Live Interview With Director – A.R. Murugadoss

Posted by Tokyo Tamil Sangam on Sunday, August 23, 2020

LEAVE A REPLY

Please enter your comment!
Please enter your name here