മാസ്റ്റർ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ വീഡിയോ പങ്കുവെച്ച് അർജുൻ ദാസ്

0
14050

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അർജുൻ ദാസ് പ്രധാന വേഷത്തിൽ എത്തുന്നു. കൈതി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് അർജുൻ. ഇപ്പോൾ മാസ്റ്റർ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിലീസ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് താരം.

ഒരു വിജയ് ആരാധകൻ ഉണ്ടാക്കിയ ആനിമേഷൻ വീഡിയോ ആണ് അർജുൻ ദാസ് പങ്കുവെച്ചിരിക്കുന്നത്. മാസ്റ്റർ റിലീസ് എങ്ങനെ ആയിരിക്കും എന്ന് മനസ്സിൽ കണ്ട് തിയേറ്ററിൽ നടക്കുന്ന സംഭവങ്ങളെ ആണ് ആനിമേഷനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവുകയായിരുന്നു.

വീഡിയോ പങ്കുവെച്ചതിനൊപ്പം വിജയ്‌ സിനിമകളുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആഘോഷങ്ങളും അർജുൻ ദാസ് ഓർത്തെടുക്കുന്നു. “തിയേറ്റർ ബുക്കിംഗ് തുടങ്ങിയ ഉടൻ തന്നെ ടിക്കറ്റ് റിസർവ് ചെയ്യുക, രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്ന് പുലർച്ചെതന്നെ തിയേറ്ററുകളിലെത്തുക, തിയേറ്റർ ഗേറ്റ് തുറക്കാൻ വേണ്ടി കാത്തിരിക്കുക, “ദളപതി” എന്ന് ആർപ്പുവിളികളോടെ തിയേറ്ററിലേക്ക് ഇരച്ചു കയറുക, പിന്നെ ദളപതി ദർശനം”- അർജുൻ ട്വിറ്ററിൽ കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here