തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ചോദ്യങ്ങളുമായി എത്തി നോക്കുന്നവർക്ക് മറുപടിയുമായി അമല പോൾ..

0
192

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് അമല പോൾ. അതുകൊണ്ടുതന്നെ അമലയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയുവാൻ മലയാളികളെല്ലാം പ്രത്യേക താൽപര്യമാണ് എല്ലാകാലത്തും കാണിച്ചു പോന്നിട്ടുള്ളത്. ഈയടുത്ത് മുംബൈയിൽ വച്ച് അമലാ പോൾ വിവാഹിതയായി എന്ന വാർത്ത പ്രചരിച്ചിരുന്നു. ഗായകനായ ഭവനിന്ദർ സിംഗ് ആണ് അമലാ പോളിന്റെ കൂടെയുള്ള വിവാഹ ഫോട്ടോകൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ഇതോടെ അമല പോളിന്റെ വിവാഹം കഴിഞ്ഞുവെന്നും വീണ്ടും അമല വിവാഹമോചിതയായി എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു.

ഈ വാർത്ത പുറത്തു വന്ന ഉടനെ തന്നെ ഇൻസ്റ്റാഗ്രാമിൽ നിന്നും ചിത്രങ്ങൾ പിൻവലിക്കുകയും ചെയ്തു. അഭ്യൂഹങ്ങൾ ഏറി വന്നതോടെ അതിനോട് വ്യക്തമായി പ്രതികരിച്ചിരിക്കുകയാണ് അമല പോൾ. “ഞാൻ ഇപ്പോൾ സിനിമയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവാഹം ഞാൻ ഉടനെ ആലോചിക്കുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളെ അറിയിക്കാം. താല്പര്യം കാണിച്ചതിന് നന്ദി.” – എന്നായിരുന്നു അമലപോൾ പ്രതികരിച്ചത്.

അമല പോൾ നായികയായ ആഡൈ എന്ന തമിഴ് ചിത്രം ഈ അടുത്ത് ആണ് റിലീസ് ചെയ്തത്. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് താൻ ഒരാളുമായി പ്രണയത്തിലാണെന്ന് എന്നും തന്നെ പൂർണമായി മനസ്സിലാക്കുവാൻ ഒരു വ്യക്തിയെ ലഭിച്ചതിൽ സന്തോഷമുണ്ട് എന്നും അമലപോൾ പറഞ്ഞിരുന്നു. തമിഴ് സംവിധായകൻ എ എൽ വിജയ് ആണ് അമലപോളിന്റെ ആദ്യ ഭർത്താവ്. ഇരുവരും വിവാഹമോചിതരായ ശേഷം വിജയ് മറ്റൊരു വിവാഹം കഴിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here