വിജയ് ആരാധനയിൽ മതിമറന്ന് തമിഴ്നാട് റേസിംഗ് ചാമ്പ്യൻ അലീഷ അബ്ദുള്ള

0
2582

തമിഴ്നാട്ടിൽ നിന്നും വരുന്ന പ്രശസ്ത റേസിംഗ് താരമാണ് അലീഷ അബ്ദുള്ള. കേവലം റേസിംഗ് താരം മാത്രമല്ല തമിഴ്നാട് സർക്കാരിന്റെ മനുഷ്യാവകാശ ബോർഡിന്റെയും അഴിമതി വിരുദ്ധ സെല്ലിന്റെയും പ്രസിഡണ്ട് കൂടിയാണ് അലീഷ. റേസിംഗ് മേഖലയിൽ നിന്നാണ് വരുന്നത് എന്നതുകൊണ്ടുതന്നെ നടൻ അജിത്തുമായി അടുത്ത പരിചയവും ഇവർക്കുണ്ട്. അലീഷയുടെ പിതാവ് അബ്ദുള്ളയും നടൻ അജിതും ഒരുമിച്ച് പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ കൗതുകകരമായ മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അലിഷ നടൻ വിജയ്‌യുടെ കടുത്ത ആരാധികയാണ്. അടുത്തിടെ സൺ ടിവിയിൽ ഗില്ലി പ്രദർശിപ്പിച്ചപ്പോൾ നടൻ ശന്തനു ഭാഗ്യരാജ് അതിന്റെ ടിവി സ്നാപ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അലിഷ തനിക്ക് വിജയ്‌യോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുന്നത്.

“വിജയ് സാർ.. എന്തൊരു താരമാണ് നിങ്ങൾ.. നിങ്ങളെ ഞാൻ നമിക്കുന്നു” എന്ന ക്യാപ്ഷൻ ചേർത്തുകൊണ്ടാണ് അലീഷ ശന്തനുവിന്റെ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. 15 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത വിജയ് ചിത്രമാണ് ഗില്ലി. അന്നുമുതൽ ഇന്നുവരെ ഈ ചിത്രം തുടർച്ചയായി സൺ ടിവിയിൽ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഒരു തവണ പോലും സൺ ടിവിയുടെ മൂവീസ് ചാനലായ കെ.ടിവിയിൽ ഗില്ലി പ്രദർശിപ്പിച്ചിട്ടില്ല. 15 വർഷമായിട്ടും പ്രൈം ടൈമിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ അപൂർവമാണ്. അത്രയ്ക്കും ജനപ്രിയ ചിത്രമാണ് ഗില്ലി ഇപ്പോഴും തമിഴ്നാട്ടിൽ.

റേസിംഗ് താരമാണെങ്കിലും അഭിനയ മേഖലയിലും കൈവച്ച വ്യക്തിയാണ് അലീഷ അബ്ദുള്ള. അധർവ്വ നായകനായ ഇരുമ്പ് തിരൈ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അലീഷ എത്തുന്നുണ്ട്. ഇതോടൊപ്പം തന്നെ, വളരെ അധികം സാമൂഹിക പ്രതിബദ്ധത ഉള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ് അലീഷ. ലോക്ഡൗൺ സമയത്ത് തെരുവിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കളെയും നായ കുഞ്ഞുങ്ങളെയും രക്ഷിക്കുന്നതിനു വേണ്ടി മുൻകൈ എടുത്ത വ്യക്തി കൂടിയാണ് ഇവർ.

LEAVE A REPLY

Please enter your comment!
Please enter your name here