പത്ത് വർഷത്തിനിപ്പുറവും വേട്ടക്കാരൻ ആഘോഷിക്കപ്പെടുന്ന തിന് പിന്നിലെ രഹസ്യം

0
5398

പത്തു വർഷങ്ങൾക്കു മുമ്പാണ് വിജയ് ചിത്രം വേട്ടക്കാരൻ പുറത്തിറങ്ങിയത്. തന്റെ സ്ഥിരം ശൈലിയിലുള്ള ഒരു മാസ് കഥാപാത്രമായിരുന്നു വിജയ് വേട്ടക്കാരനിൽ അവതരിപ്പിച്ചത്. എന്നാൽ ഒട്ടേറെ വിമർശനങ്ങൾക്കും ഈ കഥാപാത്രം വഴിവെച്ചു. വിജയ് സ്ഥിരം ട്രാക്കിൽ നിന്നും ഒരു ചുവടുമാറ്റം നടത്തണമെന്ന ആവശ്യം ഏറ്റവും ശക്തമായി ഉയർന്നതും ഓട്ടോ രവി എന്ന കഥാപാത്രത്തിനു ശേഷമായിരുന്നു. തീയേറ്ററിലും ആരാധകർക്കിടയിലും വലിയ ആവേശം സൃഷ്ടിച്ച വേട്ടക്കാരൻ എന്നാൽ സാധാരണ പ്രേക്ഷകരുടെ സ്വീകാര്യത വേണ്ടത്ര നേടിയില്ല. എന്നാൽ പത്തു വർഷങ്ങൾക്കിപ്പുറവും ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന വിജയ് ചിത്രങ്ങളിലൊന്നാണ് വേട്ടക്കാരൻ.

വിജയ് മാനറിസങ്ങൾ എന്നത് ഇന്ന് ഒരു ബ്രാൻഡ് ആണ്. ഒരുപാട് വിമർശകർ എന്തെങ്കിലും ബ്രാൻഡിനെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു വേട്ടക്കാരൻ. അതുകൊണ്ടു തന്നെയാണ് ഇത്രയും വർഷങ്ങൾക്കിപ്പുറവും വേട്ടക്കാരൻ ആഘോഷിക്കപ്പെടുന്നത്. ഡയലോഗ് ഡെലിവറി, ബോഡി ലാംഗ്വേജ്, ഡാൻസ്, ഫൈറ്റ് എന്നിവ ഇപ്പോഴും പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കു ന്നു. പിന്നീട് ഇത്തരം ചിത്രങ്ങളിൽ നിന്നും ചെറിയ ചുവടുമാറ്റം നടത്തിയ വിജയ് ഇത്തരം കഥാപാത്രങ്ങളിലേക്ക് അധികം തിരികെ പോയിട്ടില്ല.

സൺ പിക്ചേഴ്സിനാണ് വേട്ടക്കാരന്റെ സാറ്റലൈറ്റ് അവകാശം. ഇപ്പോഴും ശനി, ഞായർ ദിവസങ്ങളിൽ പ്രൈം ടൈമിൽ ആണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. എപ്പോൾ പ്രദർശിപ്പിച്ചാലും ആവേശം ഒട്ടും ചോരാത്ത തരത്തിലുള്ള സ്വീകാര്യത ലഭിക്കുമെന്നതിനാൽ ആണ് ഇത്. സൺ ടിവിയുടെ മലയാളം ചാനലായ സൂര്യ ടിവിയിലും വലിയ ആഘോഷത്തോടെ ആണ് വേട്ടക്കാരൻ പ്രദർശിപ്പിക്കപ്പെടാ റുള്ളത്.

തെന്നിന്ത്യൻ സിനിമകൾക്ക് വലിയ ആരാധകർ ആണ് നോർത്ത് ഇന്ത്യയിൽ ഉള്ളത്. വിജയ് ചിത്രങ്ങൾക്ക് വലിയ കാഴ്ചക്കാണ് വടക്കേ ഇന്ത്യയിൽ ഉള്ളത്. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തു ഇറക്കുന്ന വിജയ് ചിത്രങ്ങൾക്ക് ഒരുപാട് വ്യൂസ്‌ ആണ് യൂട്യൂബിൽ നിന്നും കിട്ടാ റുള്ളത്‌. 36 മില്യൻ വ്യൂസ് ആണ് വേട്ടക്കാരൻ യൂട്യൂബിൽ നിന്നും മാത്രം നേടിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഹിന്ദി ചാനലുകളിൽ പ്രദർശിപ്പിക്കുമ്പോൾ വലിയ കാഴ്ചക്കാരെ ആണ് ചിത്രം ആകർഷിക്കാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here