ഡിസംബർ 3 മുതൽ നിരക്കുകൾ 40% കൂട്ടി ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ

0
154

ഡിസംബർ 6 മുതൽ ജിയോ റീചാർജ് നിരക്കുകൾ 40% വരെ വർധിപ്പിക്കാനൊരുങ്ങുന്നു. അൺലിമിറ്റഡ് ഡാറ്റാ, കാൾ എന്നിവ ലഭിക്കുന്ന All In One എന്ന പുതിയ പ്ലാനും ജിയോ പുറത്തിറക്കുന്നുണ്ട്. ജിയോ മാത്രം അല്ല എയർടെൽ, വൊഡാഫോൺ ഐഡിയ തുടങ്ങി മുൻനിര സേവന ദാതാക്കൾ എല്ലാം ചാർജുകൾ 40-42% വരെ കൂട്ടാൻ ഒരുങ്ങുന്നതായി സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടിട്ടുണ്ട്. ജിയോ പുറത്തു വിട്ട സ്റ്റേറ്റ്മെന്റ് പ്രകാരം ഇപ്പോ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ വരും പ്ലാനുകളിൽ നിന്നും കസ്റ്റമേഴ്സിന് ലഭിക്കും. വൊഡാഫോൺ ഐഡിയ നിരക്ക് കൂട്ടിയതിന് പിന്നാലെ ആണ് ജിയോ യും നിരക്ക് കൂടിയതായി അറിയിച്ചത്

ജിയോയുടെ ₹149 പ്ലാനിൽ 28 ദിവസത്തിന് പകരം ഇപ്പോൾ ലഭിക്കുന്നത് 24 ദിവസം മാത്രം ആണ്. 222 രൂപായാണ് 2ജിബി ഡെയിലി പാക്ക് 28 ദിവസത്തേക്ക് റീചാർജ് ചെയ്യാൻ വേണ്ടത്. എയർടെൽ,

വൊഡാഫോൺ ഐഡിയ എന്നിവയും സ്ഥിതി വ്യത്യസ്തമല്ല. പ്ലാനുകളുടെ വിലയിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here