ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ചെറിയ വളകാപ്പിലൂടെ ആഘോഷിച്ചു നടി പ്രവീണ..

0
675

മലയാളം സിനിമ രംഗത്തും സീരിയൽ രംഗത്തും നിറസാന്നിധ്യമായിരുന്ന നടിയാണ് പ്രവീണ. ഇപ്പോൾ 40 വയസ്സിൽ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് അവർ. ഇതിന്റെ ഭാഗമായി വളകാപ്പ്‌ എന്ന ചടങ്ങ് സംഘടിപ്പിച്ച് ആഘോഷം പങ്കു വച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് താരം ഈ ആഘോഷം പങ്കുവച്ചിരിക്കുന്നത്. ‘നാൽപതിൽ ഒരു ചെറിയ വളകാപ്പ്’ എന്നാണ് താരം ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

എന്താണ് വളകാപ്പ് എന്ന ആരാധകരുടെ ചോദ്യത്തിന് ‘പ്രഗ്നൻറ് ആകുമ്പോൾ നടത്തുന്ന ചടങ്ങാണ്’ എന്നാണ് താരം റിപ്ലൈ കൊടുത്തിരിക്കുന്നത്. ഇത് താരത്തിന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നും ആണോ അതോ ഏതെങ്കിലും സിനിമയ്ക്കോ സീരിയലിനോ വേണ്ടി നടത്തിയത് ആണോ എന്ന സംശയം പ്രകടിപ്പിക്കുന്നവരും കമന്റ്‌ ബോക്സിൽ ഉണ്ട്. എന്നാൽ നടി പ്രവീണ വീണ്ടും അമ്മയാവാൻ ഒരുങ്ങുന്നു എന്ന വാർത്ത സത്യമാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

14 വർഷമായി സിനിമാ സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നടിയാണ് പ്രവീണ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ പ്രകടനമാണ് പ്രവീണയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ക്ലാസിക്കൽ നൃത്ത രംഗത്തും ഗാനാലാപന മേഖലയിലും പ്രവീണ സജീവമായി പ്രവർത്തിച്ചു വരികയാണ്. 1998 വർഷത്തിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയും 2008-ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ഒരു ആണും രണ്ടു പെണ്ണും’ എന്ന ചിത്രത്തിലൂടെയും സ്റ്റേറ്റ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് പ്രവീണ.

LEAVE A REPLY

Please enter your comment!
Please enter your name here