കർണാടകയിലെ ഷൂട്ട് പൂർത്തിയാക്കി ദളപതി 64 ടീം ഇനി ചെന്നൈയിലേക്ക്..

0
426

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ദളപതി 64. ബിഗിൽ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ദളപതി 64. ചിത്രത്തിന്റെ താത്കാലിക നാമം ആണ് ഇത്. വിജയ് സേതുപതി, മാളവിക മോഹൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കർണാടകയിൽ നടന്നുവരികയായിരുന്നു. വിജയ്‌യും വിജയ് സേതുപതിയും ഒന്നിക്കുന്ന രംഗങ്ങളായിരുന്നു കർണാടകയിലെ ഷിമോഗയിലുള്ള ജയിലിൽ വെച്ച് ചിത്രീകരിച്ചിരുന്നത്. ഇൗ ഷെഡ്യൂൾ ആണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.

കർണാടക ഷെഡ്യൂൾ അവസാനിപ്പിച്ച് ചിത്രത്തിന്റെ ടീം ഇപ്പോൾ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. അടുത്ത ഷെഡ്യൂൾ ചെന്നൈയിൽ വെച്ചായിരിക്കും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ ഡൽഹിയിലായിരുന്നു അരങ്ങേറിയത്. വിജയ് ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലെത്തുന്ന ചിത്രം ഡൽഹിയിലെ ദില്ലി സർവകലാശാലയിൽ ആയിരുന്നു ഷൂട്ട് ചെയ്തത്. ചിത്രത്തിലെ നായിക മാളവിക മോഹനൻ ഷെഡ്യൂളിന്റെ ഭാഗമായിരുന്നു.

ബിഗിൽ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ചിത്രമാണ് ദളപതി 64. ദീപാവലിക്ക് ആണ് ബിഗിൽ റിലീസ് ചെയ്തത്. ബിഗിലിനൊപ്പം റിലീസ് ചെയ്ത് കൈതി സംവിധാനം ചെയ്ത ലോകേഷ് കനകരാജ് ആണ് ദളപതി 64 ഒരുക്കുന്നത്. ചിത്രം ഏപ്രിൽ പകുതിയോടെ തീയേറ്ററുകളിലെത്തും. തമിഴ് പുതുവൽസര ദിനത്തോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെറി എന്ന ചിത്രത്തിന് ശേഷം ഒരു വിജയ് ചിത്രം തമിഴ് പുതുവത്സര ദിനത്തിൽ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here